മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യത്തെ രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയത്തിലാണ് ചെറിയ മാറ്റം വരുത്തിയത്. ആദ്യ രണ്ട് ഫ്ലാറ്റുകള്‍ അഞ്ച് മിനിട്ടിന്‍റെ ഇടവേളയിലായിരിക്കും പൊളിക്കുക.നേരത്തെ ഈ ഇടവേള അരമണിക്കൂറായാണ് നിശ്ചയിച്ചിരുന്നത്. ജനുവരി പതിനൊന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റും 11.05 ന് ആല്‍ഫാ സെറിന്‍ ഫ്ലാറ്റും പോളിക്കുന്നതിനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
മരട് നഗരസഭയും എറണാകുളം ജില്ലാ ഭരണകൂടവും പുറത്തിറക്കിയ പട്ടികയിലാണ് സമയക്രമത്തിലെ വ്യത്യാസം പാരമര്‍ശിച്ചിരിക്കുന്നത്. പതിനൊന്നാം തീയതി എച്ച്.ടു.ഒ പോളിച്ചതിന് അഞ്ച് മിനിട്ടിന് ശേഷം ആല്‍ഫാ സെറീനും പോളിക്കുമെന്നാണ് ഇതില്‍ പറയുന്നത്.ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയത്ത് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ ഉള്ളവരെ ഒഴിപ്പിക്കും.എച്ച്.ടു.ഒ പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത് എഡിഫിസ് എന്ന കമ്പനിയാണ്.
വിജയ് സ്റ്റീല്‍സ് എന്ന കമ്പനിയാണ് ആല്‍ഫാ സെറിന്‍ പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത്.പന്ത്രണ്ടാം തീയതി ജെയിന്‍ കോറല്‍ കേവും ഗോള്‍ഡെന്‍ കായലോരവും പൊളിക്കും.തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് ഫ്ലാറ്റുകളാണ് പൊളിക്കുന്നത്.
പൊളിക്കുന്നതിനായി എച്ച്.ടു.ഒ ഫ്ലാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത് പൂര്‍ത്തിയാക്കി ബ്ലാസ്റ്റിംഗ് പോയിന്റ് തീരുമാനിച്ചതായും എക്സ്പ്ലോസിവ് കണ്‍ട്രോളര്‍ അറിയിച്ചു. പൊളിക്കുന്ന ദിവസങ്ങളില്‍ ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും.സ്ഫോടന സ്ഥലത്തേക്ക് സുരക്ഷിതമായി പ്രവേശിക്കാമെന്ന്അഗ്നിശമന സേനയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അറിയിക്കുന്നത് വരെയാകും നിരോധനാജ്ഞ.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…