Categories: Kerala

കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ലോക്ഡൌണ്‍ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ലോക്ഡൌണ്‍ ലംഘിച്ചാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

മന്ത്രി വിഎസ് സുനില്‍കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക് ഡൌണ്‍ ലംഘനം മാത്രമല്ല റോഡിലിറങ്ങി പ്രതിഷേധിക്കുന്നതും ഉണ്ടായാല്‍ കരാരുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ലോക്ഡൌണ്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് തിരികെ പോകുന്നതിന് സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ക്ക് ഭക്ഷണം,താമസം,വൈദ്യസഹായം
തുടങ്ങിയവയൊക്കെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവരെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കഴിയില്ല,
തൊഴിലാളികള്‍ താമസ സ്ഥലം വിട്ട് പുറത്ത് പോയാല്‍ അതിനുത്തരവാദികള്‍ കരാരുകാരായിരുക്കുമെന്ന് മന്ത്രി പറഞ്ഞു, നിലവില്‍ സംസ്ഥാനത്ത് കണക്കുകള്‍ അനുസരിച്ച്
45,855 അതിഥി തൊഴിലാളികള്‍ ഉണ്ട്. എന്നാല്‍ ഔദ്യോഗിക കണക്കില്‍ ഉള്‍പെടാത്തവരും സംസ്ഥാനത്തുണ്ട്.ഇപ്പോള്‍ തൊഴില്‍ വകുപ്പും പോലീസും ചേര്‍ന്ന് അതിഥി തൊഴിലാളികള്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

24 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

3 days ago