Categories: KeralaTop Stories

വിനായകിനെ അഭിനന്ദിച്ച് ലാലേട്ടനും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് ആശംസകൾ നേർന്നതിന് പിന്നാലെ CBSE പ്ലസ് ടു  പരീക്ഷയിൽ ഉന്നതവിജയം നേടിയ വിനായകിനെ അഭിനന്ദിച്ച് മോഹന്‍ലാലും എത്തി. 

പ്ലസ് ടു  പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തില്‍ 500ല്‍ 493 മാര്‍ക്കാണ് തൊടുപുഴ സ്വദേശി വിനായക് കരസ്ഥമാക്കിയത്.  ഉന്നത വിജയത്തിന്റെ സന്തോഷത്തിനിടെയാണ് പ്രധാനമന്ത്രി വിളിച്ചത് പിന്നാലെ  മോഹന്‍ലാലിന്റെയും വിളിയെത്തിയത് വിനായകിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് നൽകിയിരിക്കുന്നത്. 

വിനായകിന്റെ തുടര്‍ പഠനത്തിനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഒപ്പം വിജയത്തിന്റെ ആശംസകൾ നേരുകയും ചെയ്ത് മോഹന്‍ലാല്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നും വിനായകനോട് പറഞ്ഞു. നേരത്തെതന്നെ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ തുടര്‍ പഠനത്തിനുള്ള സഹായം വാഗ്ദാനം നല്‍കിയിരുന്നു.

മൻ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനായകനുമായുള്ള സംഭാഷണം സംപ്രേക്ഷണം ചെയ്തത്.  മോഹൻലാലിനെ കൂടാതെ ദുല്‍ഖറും വിനായകിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു മാത്രമല്ല സര്‍പ്രൈസായി ഏറ്റവും പുതിയ മോഡലിലുള്ള സാംസങ് സ്മാര്‍ട്ട്ഫോണും ദുൽഖർ വിനായകിന് സമ്മാനമായി വീട്ടിലെത്തിച്ചിരുന്നു.

അതേസമയം ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ് വിനായക്. തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലില്‍ വീട്ടില്‍ മനോജിന്റെയും തങ്കമ്മയുടെയും മകനാണ് ഈ മിടുക്കനായ വിനായക്. 

Newsdesk

Recent Posts

അയർലണ്ടിൽ സമയം മുന്നോട്ട്; നാളെ മുതൽ ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുന്നു

ഡബ്ലിൻ: അയർലണ്ടിൽ 2026 മാർച്ച് 29 ഞായറാഴ്ച മുതൽ സമയം മുന്നോട്ട് മാറ്റുന്നു. പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു…

26 mins ago

വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് അഭി. എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും

അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ മാർച്ച് 29 മുതൽ ഏപ്രിൽ…

5 hours ago

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് പുനഃസ്ഥാപിക്കുന്നതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…

9 hours ago

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…

11 hours ago

Lidl, Tesco, Supervalu സൂപ്പർമാർക്കറ്റുകൾ പാലിന്റെയും ബട്ടറിന്റെയും വില കുറച്ചു

റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…

22 hours ago

പുരുഷന്മാരും പോസ്റ്റ്പാർട്ടം ഡിപ്രഷനും

സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി ​പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…

23 hours ago