തിരുവനന്തപുരം: യു.എന്‍.എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍. സോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.
തൃശൂര്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യു.എന്‍.എ സംസ്ഥാന പ്രസിഡന്റാണ് ഷോബി ജോസഫ്. ജാസ്മിന്‍ ഷായുടെ ഡ്രൈവറാണ് നിധിന്‍മോഹന്‍. ഓഫീസ് സെക്രട്ടറിയാണ് ജിത്തു പി.ഡി. ഇവര്‍ രണ്ട് മുതല്‍ നാലുവരെ പ്രതികളാണ്.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫണ്ടില്‍ നിന്ന് 2017 മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 7 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
യു.എന്‍.എ മുന്‍ സംസ്ഥാന പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയ പണം ജാസ്മിന്‍ ഷായുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍ ഒന്നാം പ്രതിയായ ജാസ്മിന്‍ ഷായുടെ ഭാര്യ ഇപ്പോഴും വിദേശത്ത് ഒളിവില്‍ കഴിയുകയാണ്.
നേരത്തെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ എഫ്.ഐ.ആറിലുള്ളതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
പണം ഉപയോഗിച്ച് ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ ഫ്ളാറ്റും കാറും വാങ്ങിയതായും ബിനാമി പേരില്‍ തിരുവല്ലയില്‍ ആശുപത്രി വാങ്ങാന്‍ കരാറുണ്ടാക്കിയതായും കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
ജാസ്മിന്‍ ഷായുടെ ഭാര്യയും ഈ കേസില്‍ പ്രതിയാണ്. ഇവരുടെ പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകളുണ്ട്. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…