gnn24x7

യു.എന്‍.എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍

0
210
gnn24x7

തിരുവനന്തപുരം: യു.എന്‍.എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍. സോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.

തൃശൂര്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യു.എന്‍.എ സംസ്ഥാന പ്രസിഡന്റാണ് ഷോബി ജോസഫ്. ജാസ്മിന്‍ ഷായുടെ ഡ്രൈവറാണ് നിധിന്‍മോഹന്‍. ഓഫീസ് സെക്രട്ടറിയാണ് ജിത്തു പി.ഡി. ഇവര്‍ രണ്ട് മുതല്‍ നാലുവരെ പ്രതികളാണ്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫണ്ടില്‍ നിന്ന് 2017 മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 7 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

യു.എന്‍.എ മുന്‍ സംസ്ഥാന പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയ പണം ജാസ്മിന്‍ ഷായുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍ ഒന്നാം പ്രതിയായ ജാസ്മിന്‍ ഷായുടെ ഭാര്യ ഇപ്പോഴും വിദേശത്ത് ഒളിവില്‍ കഴിയുകയാണ്.

നേരത്തെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ എഫ്.ഐ.ആറിലുള്ളതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

പണം ഉപയോഗിച്ച് ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ ഫ്ളാറ്റും കാറും വാങ്ങിയതായും ബിനാമി പേരില്‍ തിരുവല്ലയില്‍ ആശുപത്രി വാങ്ങാന്‍ കരാറുണ്ടാക്കിയതായും കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.

ജാസ്മിന്‍ ഷായുടെ ഭാര്യയും ഈ കേസില്‍ പ്രതിയാണ്. ഇവരുടെ പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകളുണ്ട്. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here