തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരും. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഒറ്റ ദിവസത്തേക്കാണ് സമ്മേളനം. ധനകാര്യബില്‍ പാസാക്കുന്നതിനാണ് ഇത്. ഇതിന് പുറമെ രാജ്യസഭാ തെരഞ്ഞടുപ്പും ഈ മാസം 24നാണ്. എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്.
24നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കും വോട്ടെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എംവി ശ്രേയാംസ് കുമാറും യു.ഡി.എഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്. നേരത്തെ ധനബില്‍ പാസാക്കുന്നതിനായി കഴിഞ്ഞ മാസം 27ന് നിയമസഭ ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു.
ഇതിനിടെ സ്വര്‍ണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടര്‍ന്ന് സ്പീക്കര്‍ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…