Categories: Gulf

ദുബായ് എമിഗ്രേഷന്റെ നിയമസംബന്ധമായ സംശയങ്ങൾ വിദൂര സ്ഥലങ്ങളിൽ നിന്നും ദൂരീകരിക്കാമെന്ന് അധികൃതർ

ദുബായ്: ദുബായ് എമിഗ്രേഷന്റെ നിയമസംബന്ധമായ സംശയങ്ങൾ വിദൂര സ്ഥലങ്ങളിൽ നിന്നും ദൂരീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. ലീഗൽ ആക്സിലറേറ്റേഴ്സ് ഫ്ലാറ്റ്ഫോം നിയമ കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണുള്ളത്. ഇതിലൂടെ എത്ര അകലെ നിന്നും എമിഗ്രേഷൻ നിയമ സംബന്ധമായ സേവനങ്ങൾ തേടാൻ ആളുകൾക്ക് എളുപ്പത്തിൽ സാധിക്കുമെന്ന് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് റാഷിദ്‌ അൽ മറി അറിയിച്ചു.

ഈ വർഷം ആദ്യ പകുതിയിൽ ദുബായ് ജനറൽ ഡയരക്ടറേറ്റ്‌ ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ദുബായ് എമിഗ്രേഷൻ)നിയമ കാര്യ വകുപ്പ് 7,092 ഇടപാടുകൾ പൂർത്തിയാക്കി. സ്മാർട്ട്‌ ലീഗൽ ഫ്ലാറ്റ് ഫോമിലൂടെയാണ് ഈ സേവന ഇടപാടുകൾ നൽകിയതെന്ന് ജിഡിആർഎഫ്എ ദുബൈ നിയമ ഉപദേഷ്‌ടാവ്‌ ബ്രി. അലി അജിഫ് അൽ സാബി പറഞ്ഞു.

വിവിധ സേവനങ്ങളിലെ നിയമോപദേശം, തൊഴിലാളിയും തൊഴിൽ ഉടമയുമുള്ള അനുരഞ്ജനം, ജൂഡീഷ്യൽ അധികാരികളിൽ നിന്നുള്ള അന്വേഷണം അടങ്ങിയ ഇടപാടുകളാണ് വകുപ്പ് നടത്തിയത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ ഉപയോതാക്കളെ സേവിക്കുന്നതിനും അവരുടെ സംതൃപ്തിയും സന്തോഷവും വർധിപ്പിക്കുന്നതിനുമുള്ള വകുപ്പിന്റെ താൽപര്യം സേവനങ്ങളിൽ പ്രതിഫലിക്കുന്നു.

നിയമകാര്യ വകുപ്പിലെ ജോലി ചെയ്യുന്നത് മിടുക്കന്മാരായ ഉദ്യോഗസ്ഥരാണ്. എല്ലാം അന്വേഷണങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കഴിയുന്നവരുമാണ്. കോവിഡ് കാലത്ത് വിദൂര സംവിധാനത്തിൽ മികച്ച രീതിയിൽ ഇടപാടുകൾ പൂർത്തികരിക്കാൻ സാധിച്ചുവെന്ന് ബ്രി.ർ അലി അജിഫ് അൽ സാബി പറഞ്ഞു.

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

11 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

19 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

21 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

22 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

2 days ago