കൊച്ചി: പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹൈക്കോടതിക്ക് വിശദീകരണം നല്‍കി.
17 ാംതിയതിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്. അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ സൗജന്യയാത്രയും ക്വാറന്റീന്‍ സൗകര്യവും നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്കും ഇത്തരം സൗകര്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ സൗജന്യ ക്വാറന്റൈന്‍ എന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്നും സുപ്രീം കോടതിയുടെ മാര്‍ഗരേഖ സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും കെ.എം.സി.സി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ സൗജന്യ ക്വാറന്റീന്‍ തുടരുന്നതിനെ പറ്റി തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി അന്ന് ഹരജി തീര്‍പ്പാക്കി. ക്വാറന്റീന്‍ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നപക്ഷം ഹരജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും ലഭിക്കുകയില്ല.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…