അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും സാക്ഷര കേരളത്തിന് ഒരു പഞ്ഞവുമില്ല. ഭാവി പ്രവചിക്കുന്നവരെന്ന വ്യാജേന വീട്ടിലെത്തി ഏഴുപവന്‍ സ്വര്‍ണാഭരണവും 3000രൂപയും കവര്‍ന്ന വനിതാ സംഘത്തിലെ ഒരാള്‍ പിടിയില്‍.
ചേര്‍ത്തല സ്വദേശിനിയും ശൂരനാട് വടക്കുകരയില്‍ ഇരുകണ്ടംവിളയില്‍ രാധാമണി രാജേന്ദ്രന്‍ ആണ് പിടിയിലായത്. സംഘത്തിലെ ഒരാള്‍കൂടി പിടിയിലാകാനുണ്ട്. കവര്‍ന്ന സ്വര്‍ണം കിടങ്ങൂരിലെ സ്വര്‍ണക്കടയിലാണ് വിറ്റഴിച്ചത്. ഇത് പോലീസ് കണ്ടെടുത്തു.
2019 ഡിസംബര്‍ നാലിനാണ് കവര്‍ച്ച നടന്നത്. വള്ളിച്ചിറ ചെറുകര ചാലാടിയില്‍ പ്രിയാ മഹേഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭാവി പ്രവചിക്കാനെന്ന വ്യാജേന രണ്ടംഗസംഘം വീട്ടിലെത്തി കുടുംബത്തിനുണ്ടാകാനിടയുള്ള ദോഷങ്ങളെക്കുറിച്ച് വീട്ടുടമസ്ഥയുമായി സംസാരിച്ചു. ഇതിനുശേഷം 250രൂപ പ്രതിഫലമായി ആവശ്യപ്പെട്ടു.
അലമാരയില്‍നിന്ന് രൂപ നല്‍കിയപ്പോള്‍ വെള്ളം കുടിക്കാന്‍ വേണമെന്ന് പറഞ്ഞു. വെള്ളം എടുക്കുവാന്‍ വീട്ടുടമസ്ഥ അടുക്കളയിലേക്കു പോയപ്പോള്‍ അലമാരയില്‍നിന്ന് സ്വര്‍ണം എടുത്തു. സ്വര്‍ണം കാണാതായതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നിരവധി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…