തിരുവനന്തപുരം: കൊറോണ കേരളത്തില്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
ഇന്നലെ മാത്രം മൂന്നു കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാമതായി ഇറ്റലിയില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്‍റെ സാമ്പിള്‍ ആലപ്പുഴ വൈറോളജി ലാബില്‍ ഒന്നുകൂടി പരിശോധിച്ച് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൊറോണ ആദ്യം സ്ഥിരീകരിച്ച റാന്നി സ്വദേശി സഞ്ചരിച്ചിരുന്ന വിമാനത്തിലാണ് ഇദ്ദേഹവും സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ദുബായില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയ്ക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 17 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അസുഖം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജിലും തൃശൂര്‍ സ്വദേശി തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
ഇതിനിടയില്‍ ഇന്ത്യയില്‍ കൊറോണ ബാധമൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയില്‍ നിന്നും കര്‍ണാടകയിലെത്തിയ 70 വയസ്സുകാരനായ മുഹമ്മദ് ഹുസൈന്‍ ആണ് മരണമടഞ്ഞത്.
പനിയും ചുമയും പിടിപ്പെട്ട മുഹമ്മദിനെ കലബുറഗി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. ശേഷം ഹൈദരാബാദിലേയ്ക്ക് മാറ്റുകയായിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…