തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് ശേഷമുള്ള ആദ്യ ചോദ്യം ചെയ്യലാണിത്. അഴിമതി നിരോധനനിയമം 17 (എ) പ്രകാരമാണ് ഗവര്‍ണര്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് അറസ്റ്റ് ചെയ്യാനും കുറ്റപത്രത്തില്‍ പേരുചേര്‍ക്കാനും കഴിയും.
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മുന്‍കൂറായി എട്ടു കോടി രൂപ നല്‍കിയെന്ന ആരോപണത്തിലാണ് ഇബ്രാഹിം കുഞ്ഞ് അന്വേഷണം നേരിടുന്നത്. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണ്ടെത്തിയിരുന്നു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…