തിരുവനന്തപുരം: കേരളത്തിലെ പ്രസിദ്ധനായ വിപ്ലവകവിയും ചലച്ചിത്ര ഗാനരചിയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായരുന്ന അനില്‍ ഇന്ന് വൈകിട്ട് 8.30 മണിയോടെയാണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
ഞായറാഴ്ച രാവിലെ തലകറങ്ങി വിണതിനെത്തുടര്‍ന്ന് കരുനാഗപ്പള്ളിയിലെയും മാവേലിക്കരയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് ബാധിതനായ അനില്‍ പനച്ചൂരാന് ഹൃദയാഘാതമാണ് മരണകാരണമായത്.
അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, ഭ്രമരം, പാസഞ്ചര്‍, ബോര്‍ഡി ഗാര്‍ഡ്, മാണികക്കല്ല്, സീനിയേഴ്‌സ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലെ സൂപ്പര്‍ ഗാനങ്ങള്‍ക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചിരുന്നു. ചോര വീണ് മണ്ണില്‍ നിന്നും എന്ന ഗാനത്തോടെ മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ കവിയായിരുന്നു അനില്‍ പനച്ചൂരാന്‍. തുടര്‍ന്ന് വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ എന്ന ഗാനത്തോടെ മലയാള സിനിമയിലെ മുഖ്യധാരാ എഴുത്തുകാരനായി മാറി.
ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍, പ്രണയകാലം, അനാതന്‍, വയലില്‍ വീണ കിളികള്‍ എന്നിവയാണ് പ്രധാന കവിതകള്‍. ആലപ്പുഴ ജില്ലയിലെ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20 നാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു-ദ്രൗപതി ദമ്പതിമാരുടെ മകനാണ്.
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…