gnn24x7

വിപ്ലവകവിയും ഗാനരചിയിതാവുമായ അനില്‍ പനച്ചൂരാന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു

0
302
gnn24x7

തിരുവനന്തപുരം: കേരളത്തിലെ പ്രസിദ്ധനായ വിപ്ലവകവിയും ചലച്ചിത്ര ഗാനരചിയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായരുന്ന അനില്‍ ഇന്ന് വൈകിട്ട് 8.30 മണിയോടെയാണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.

ഞായറാഴ്ച രാവിലെ തലകറങ്ങി വിണതിനെത്തുടര്‍ന്ന് കരുനാഗപ്പള്ളിയിലെയും മാവേലിക്കരയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് ബാധിതനായ അനില്‍ പനച്ചൂരാന് ഹൃദയാഘാതമാണ് മരണകാരണമായത്.

അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, ഭ്രമരം, പാസഞ്ചര്‍, ബോര്‍ഡി ഗാര്‍ഡ്, മാണികക്കല്ല്, സീനിയേഴ്‌സ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലെ സൂപ്പര്‍ ഗാനങ്ങള്‍ക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചിരുന്നു. ചോര വീണ് മണ്ണില്‍ നിന്നും എന്ന ഗാനത്തോടെ മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ കവിയായിരുന്നു അനില്‍ പനച്ചൂരാന്‍. തുടര്‍ന്ന് വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ എന്ന ഗാനത്തോടെ മലയാള സിനിമയിലെ മുഖ്യധാരാ എഴുത്തുകാരനായി മാറി.

ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍, പ്രണയകാലം, അനാതന്‍, വയലില്‍ വീണ കിളികള്‍ എന്നിവയാണ് പ്രധാന കവിതകള്‍. ആലപ്പുഴ ജില്ലയിലെ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20 നാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു-ദ്രൗപതി ദമ്പതിമാരുടെ മകനാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here