കൊല്ലം: നടിയെ ആക്രമിച്ച കേസിൽ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. സാക്ഷികളെ സ്വാധീനിക്കാനും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താനും ശ്രമിച്ച കേസിലാണ് പ്രദീപ് കുമാര്‍ അറസ്റ്റിലായത്. പത്തനാപുരത്ത് എംഎൽഎയുടെ ഓഫീസിൽ നിന്നാണ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ഇയാള്‍ അപേക്ഷിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റിലായത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിന്‍ലാലിന്റെ പരാതിയിലാണ് പ്രദീപിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്. വിപിന്‍ലാൽ ബേക്കല്‍ മലാംകുന്ന് സ്വദേശിയാണ്.
വിപിന്‍ ലാലിന്റെ ബന്ധുവിനെ കാണാനായി പ്രദീപ് കുമാര്‍ കാസര്‍ഗോഡിലെ ജ്വല്ലറിയില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ സോളാര്‍ കേസില്‍ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടയാളാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
2017 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ ഇതുവരെ 50 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ സാക്ഷികളായവര്‍ കൂറുമാറിയതും ചര്‍ച്ചയായിരുന്നു.
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…