Categories: Kerala

കേരളം ഭരിക്കുന്ന എൽ.ഡി.എഫ്​ സർക്കാർ പരാജയപ്പെട്ട സർക്കാറാണെന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: കേരളം ഭരിക്കുന്ന എൽ.ഡി.എഫ്​ സർക്കാർ പരാജയപ്പെട്ട സർക്കാറാണെന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല. എൽ.ഡി.എഫ്​ സർക്കാർ അഞ്ചാം വർഷത്തേക്ക്​ കടക്കുന്നതി​​െൻറ ഭാഗമായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തെ തുടർന്നായിരുന്നു പ്രതിപക്ഷ നേതാവ്​ മാധ്യമങ്ങളോട്​ സംസാരിച്ചത്​. ദുരന്തങ്ങളിലെല്ലാം സർക്കാറുമായി പ്രതിപക്ഷം പൂർണമായി സഹകരിച്ചുവെന്ന്​ രമേശ്​ പറഞ്ഞു. ഒാഖിയിലും പ്രളയങ്ങളിലും കോവിഡിലും സർക്കാറിനൊപ്പം നിന്ന്​ പ്രവർത്തിക്കാനാണ്​ പ്രതിപക്ഷം ശ്രമിച്ചത്​. എന്നാൽ അഴിമതിയും ക്രമക്കേടും ചൂണ്ടികാണിക്കാൻ ​പ്രതിപക്ഷം മടിച്ചിട്ടില്ല. ആർഭാടം, ബന്ധുനിയമനം, പ്രളയഫണ്ട് തട്ടിപ്പ്, പി.എസ്.സി തട്ടിപ്പ്, രാഷ്ട്രീയ കൊലപാതകങ്ങൾ, കെടുകാര്യസ്ഥത, പിടിപ്പുകേട് തുടങ്ങിയവയായിരുന്നു സർക്കാറി​​െൻറ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെിതിരായ കേരളത്തി​​െൻറ ചെറുത്തു നിൽപ്​ ജനങ്ങളുടെ നേട്ടമാണ്​. കേരളം ഇതുവരെ ഭരിച്ച മുഴുവൻ സർക്കാറുകളുടെയും നേട്ടമാണ്​ നമുക്ക്​ ലഭിച്ചത്​. രാജ ഭരണകാലം മുതൽ ശക്​തമായി തുടരുന്ന അടിത്തറയാണ്​ കേരളത്തി​​െൻറ മേൻമ. ഇത്​ തങ്ങളുടെ നേട്ടം മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമമാണ്​ സർക്കാർ നടത്തുന്നത്​. പി.ആർ. ഏജൻസികളുടെ സഹായത്തോടെ നിറം പിടിപ്പിച്ച പ്രചരണങ്ങളിലൂടെ നേട്ടം തങ്ങളുടേതാക്കാനാണ്​ സർക്കാർ ശ്രമിക്കുന്നത്​. കേരളത്തിലെ ജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജാഗ്രതയാണ്​ കോവിഡ്​ പ്രതിരോധത്തിൽ തുണച്ചത്​.

ഒരു വൻകിട പദ്ധതി പോലും ഈ സർക്കാറി​​െൻറ കാലത്ത്​ ആരംഭിക്കാനായി​െല്ലന്നും ഇത്​ സംബന്ധിച്ച്​ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്​ മറുപടി നൽകാൻ പോലും സർക്കാറിനായിട്ടില്ലെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

ഡാം മാനേജ്​മ​െൻറിലുണ്ടായ പിഴവാണ്​ പ്രളയമുണ്ടാക്കിയത്​. കേരളത്തി​​െൻറ തകർച്ചക്ക്​ കാരണമായത്​ പ്രളയമായിരുന്നു. പിന്നീട്​ നടത്തിയ നവകേരള വാഗ്​ദാനം രണ്ട്​ വർഷമായിട്ടും നടപ്പായില്ല. ഇപ്പോഴും പറയുന്നത്​ നവകേരളത്തിനായി പ്രതിജ്ഞ പുതുക്കാമെന്നാണ്​​.

റീബിൽഡ്​ കേരള ഫൈവ്​സ്​റ്റാർ ഹോട്ടലുകളിലെ ചർച്ചകളിൽ ഒതുങ്ങി. മല എലിയെ പ്രസവിച്ചത്​ പോലെയുള്ള പദ്ധതിയായിരുന്നു റീ​ബിൽഡ്​ കേരള. കൃഷി നശിച്ചവർ​േക്കാ വീടുകൾ നശിച്ചവർ​േക്കാ​ പരിഹാരം ലഭിച്ചില്ല.  ഒരു പദ്ധതിയും നടപ്പായില്ല.

2120 കോടി രൂപ ദുരിതാശ്വാസ നിധിയിൽ ബാക്കി കിടക്കുകയാണ്. ലോക ബാങ്കിൽനിന്ന് ലഭിച്ച 1780 കോടി രൂപ വകമാറ്റി ശമ്പളവും പെൻഷനും കൊടുക്കാൻ ചെലവിട്ടു.

കോവിഡ്​ സാഹചര്യത്തിൽ പ്രഖ്യാപിച്ച 20,000 കോടിയിൽ 14,000 കോടിയും കുടിശ്ശിക തീർക്കാനായിരുന്നു. കോവിഡ്​ കൊണ്ട്​ രക്ഷപ്പെട്ടത്​ ധനമന്ത്രി തോമസ്​ ഐസകാണെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു. അനിയന്ത്രിതമായ കടമെടുപ്പ്​ മാത്രമാണ്​ ധനകാര്യ വകുപ്പ്​ നടപ്പാക്കുന്നത്​. സംസ്​ഥാനം കുത്തുപാളയെടുത്ത്​ നിൽക്കുന്ന ഘട്ടത്തിലാണ്​ കോവിഡ്​ വന്ന​െതന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

1 hour ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

2 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

8 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

9 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

11 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

11 hours ago