കല്‍പ്പറ്റ: ഇത്തവണത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് മലയാളത്തിന്റെ അഭിമാനവും അതിനേക്കാള്‍ ഉപരി മലയാളത്തിന്റെ സാഹിത്യ കുലപതികളില്‍ പ്രമുഖനുമായ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. ഗാനരചയിതാവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ.ജയകുമാര്‍, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാനരചിയിതാവുമായ റഫീഖ് അഹമ്മദ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ഇത്തവണത്തെ പത്മപ്രഭാ പുരസ്‌കാരത്തിന്റ ജൂറി. 1996 ലാണ് ആദ്യമായി പത്മപ്രഭാ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇത്തവണ സാഹിത്യത്തിന്റെ കുലപതിയും മലയാളത്തിന്റെ അഭിമാനവുമായ ശ്രീകുമാരന്‍ തമ്പി സാറിനെ തിരഞ്ഞെടുത്തതില്‍ വലിയ സന്തോഷമുണ്ടെന്ന് പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.വി.ശ്രേയംസ്‌കുമാര്‍ എം.പി. അറിയിച്ചു.
ബഹുമുഖ പ്രതിഭയായ ശ്രീകുമാരന്‍ തമ്പിസാര്‍, സാഹിത്യത്തിലും സിനിമയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണെന്നും താന്‍ വ്യവഹരിച്ച എല്ലാ മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിയിപ്പിച്ച ശ്രീകുമാരന്‍ തമ്പിസാര്‍ എല്ലാ അര്‍ത്ഥത്തിലും ഇത്തവണത്തെ പത്മപ്രഭാ പുരസ്‌കരത്തിന് യോഗ്യനാണെന്ന് തിരഞ്ഞെടുപ്പ ് സമിതി അംഗം അഭിപ്രായവ്യത്യാസമൊന്നുമില്ലാതെ അഭിപ്രായപ്പെട്ടു.
മലയാള സിനിമാ ഗാനശാഖയ്ക്ക് പുതിയ മാനം തേടിക്കൊടുക്കുന്നതിലും അതിനേക്കാള്‍ ഉപരി മലയാള സിനിമാ ഗാനങ്ങള്‍ക്ക് കവിത്വത്തിന്റ മെമ്പോടി ചേര്‍ക്കുന്നതിലും തമ്പിസാര്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. അദ്ദേഹത്തിന്റ ലാളിത്യമാര്‍ന്ന വരികളിലൂടെ മലയാള സിനിമാ ഗാനങ്ങളിലെ അര്‍ത്ഥതലങ്ങള്‍ക്ക് പുതിയ തലങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തമ്പിസാറിന്റെ വരികള്‍ക്ക് സാധ്യമായി എന്നത് ഒരു പരമാര്‍ത്ഥം മാത്രമാണ്.
പ്രണയം, വിരഹം, പ്രകൃതി, സംസ്‌കാരം, പൈതൃകം, കല, ഉത്സവം, ഭാഷ തുടങ്ങി ഒരുവിധത്തിലുള്ള എല്ലാ മേഖലകളിലേയും വിഷയങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളിലൂടെയും സിനിമാ ഗാന വരികളിലൂടെയും മലയാളികളിലേക്ക് ഒഴുകിയെത്തി. ഒരു മനുഷ്യന്റെ എല്ലാ വികാര-വിചാര മേഖലകളിലൂടെയും അദ്ദേഹത്തിന്റെ തൂലിക ചലിച്ചു. മലളയാത്തിന്റ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി മലയാള സിനിമയ്ക്കും സാഹിത്യത്തിനും തമ്പിസാര്‍ നല്‍കിയ അതുല്യമായ സംഭവാനകളെയും മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ പത്മപ്രഭാ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.
1940 ല്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടെ പരേതനായ കളരിക്കല്‍ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനായി ശ്രീകുമാരന്‍ തമ്പി ജനിച്ചു. തന്റെ ആദ്യ ഗാനരചന സംഭവിക്കുന്നത് പി. സുബ്രഹ്മണ്യത്തിന്റെ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലൂടെയാണ്. ഈ കാലഘട്ടത്തിനിടയില്‍ മൂവായിരത്തിലധികം ഗാനങ്ങള്‍ അദ്ദേഹത്തിന്റെ പേനയിലൂടെ മഷിപുരണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് കയറി. ശ്രികുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി-എം.കെ. അര്‍ജ്ജുനന്‍ മാസ്്ര്‍ കൂട്ടുകെട്ടുകള്‍ മലയാള സിനിമാ ഗാനത്തിന്റെ വസന്തകാലമായി കണക്കാക്കാവുന്നതാണ്. തന്റെ ഇത്രയം കാല ജീവിതത്തിനിടയില്‍ മൂപ്പതോളം മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എണ്‍പതോളം മലയാള സിനിമകള്‍ക്ക് തിരക്കഥകള്‍ രചിച്ചു. നിര്‍മ്മാതാവ് എന്ന നിലയില്‍ 22 സിനിമകളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ ജീവിതം ഒരു പെന്‍ഡുലം ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.
എണ്ണമറ്റ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടി വന്നു. മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, മയില്‍പ്പീലി പുസ്‌കാരം, പ്രേംനസീര്‍ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ജെ.സി.ഡാനിയല്‍ അവാരഡ്, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് ഉടമയാണ്. അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നി രാജേശ്വരിയാണ്. കവിത മകളും പരേതനായ രാജകുമാരന്‍ തമ്പി മകനുമായിരുന്നു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…