കൊച്ചി: ആർ.എസ്.എസ് മുതിർന്ന പ്രചാരകനും ബി.എം.എസ്. മുൻ വർക്കിംഗ് പ്രസിഡൻ്റുമായ ആർ. വേണുഗോപാൽ(90) അന്തരിച്ചു. ജീവിതം മുഴുവൻ സംഘപരിവാർ പ്രസ്ഥാനൾക്കായി ഉഴിഞ്ഞുവെച്ച ആളായിരുന്നു ആർ.വേണുഗോപാൽ. ബിഎംഎസ് മുന്‍ അഖിലേന്ത്യ വര്‍ക്കിങ്ങ് പ്രസിഡന്റ്, കേസരിയുടെ മുഖ്യ പത്രാധിപര്‍ തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സര്‍വ്വകലാശാല എന്നിവിടങ്ങളിലായിരുന്നുവിദ്യാഭ്യാസം. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും ആര്‍എസ്എസിലൂടെ രാഷ്ട്രസേവനത്തിനിറങ്ങാനായിരുന്നു വേണുഗോപാലിൻ്റെ തീരുമാനം. ആർ.എസ്.എസ്. സ്ഥാപകരിലൊരാളായ ദത്തോപാന്ത് ഠേംഗ്ഡിജിയുമായുള്ള അടുപ്പമാണ് വേണുഗോപാലിനെ ഈ വഴിയിലേക്ക് നയിച്ചത്.
1945ൽ ആർ.എസ്.എസിൻ്റെ പ്രവർത്തനം കേരളത്തിൽ വ്യാപിപ്പിക്കുവാൻ നിയോഗിച്ചത് വേണുഗോപാലിനെയായിരുന്നു. 1942ല്‍ ആയിരുന്നു ഠേംഗ്ഡിജിയുമായുള്ള കണ്ടുമുട്ടലും ശിഷ്യപ്പെടലും. 1948 ആവുമ്പോഴോക്കും വേണുഗോപാല്‍ പൂർണ്ണ ആർ.എസ്.എസ്. പ്രചാരകനായി മാറി.
പിന്നീട് ജനസംഘത്തിന്റെയും ബിഎംഎസ്സിന്റെയും സഹകാര്‍ഭാരതിയുടെയും കേസരിയുടെയുമെല്ലാം വിവിധ ചുമതലകള്‍ വഹിച്ചു. ബി.എം.എസിനെ പ്രമുഖ തൊഴിലാളി സംഘടനയായി വളർത്തുന്നതിൽ നേതൃപരമായ പങ്കുവഹിച്ചത് വേണുഗോപാലാണ്. രണ്ടു തവണ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ജനീവയില്‍ നടന്ന ലോക തൊഴിലാളി കോണ്‍ഗ്രസില്‍ പങ്കെടുത്തിട്ടുണ്ട്. തൊഴിലാളി രംഗത്ത് ഇതരസംഘടനകളുമായുള്ള നല്ല ബന്ധവും കൂട്ടായ്മയും സൃഷ്ടിക്കാനും അതു ഉറപ്പിച്ചു നിര്‍ത്താനും ആര്‍. വേണുഗോപാല്‍ നിരന്തരമായി ശ്രമിച്ചിരുന്നു.
ചൈന സന്ദര്‍ശിച്ച ആദ്യ കമ്മ്യൂണിസ്റ്റ് ഇതര തൊഴിലാളി സംഘടന പ്രതിനിധിയും ആര്‍. വേണുഗോപാലാണ്. ആർ.എസ്.എസിൻ്റെ പ്രചാരകനായി ഇപ്പോഴും സേവനം അനുഷ്ടിക്കുകയായിരുന്നു. അവിവാഹിതനാണ്.മൃതദേഹം ഇന്ന് രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12 വരെ കൊച്ചിയിലെ പ്രാന്ത കാര്യാലയമായ മാധവ നിവാസിൽ പൊതുദർശനത്തിന് വയ്ക്കും സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് 12ന് പച്ചാളം ശ്മശാനത്തില്‍.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…