കോട്ടയം: അഴിമതി ചോദ്യം ചെയ്ത വിവരാവകാശപ്രവർത്തകന് മര്‍ദ്ദനം. വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനാണ് കോട്ടയം നഗരസഭ കാര്യാലയത്തിൽ വെച്ച് ക്രൂര മർദ്ദനമേറ്റത്. വിവരാവകാശനിയമ പ്രകാരം നൽകിയ ചോദ്യങ്ങൾക്ക് വിശദീകരണം ആവശ്യപ്പെടുന്നതിനിടെയാണ് അക്രമം.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. നഗരസഭക്ക് കീഴിൽ നിരവധി അനധികൃത നിർമ്മാണങ്ങളും മണ്ണെടുപ്പും നടക്കുന്നതായി പരാതിയുയർന്നിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നൽകിയ കത്തിന് മറുപടി തേടി നഗരസഭയിൽ എത്തിയതായിരുന്നു മഹേഷ്. അസിസ്റ്റന്റ് എഞ്ചിനിയറോട് വിശദാംശങ്ങൾ തിരക്കി മടങ്ങുന്നതിനിടെയാണ് അക്രമമുണ്ടായത്.
നഗരസഭയിലെ കരാർ എടുക്കുന്ന കോൺട്രാക്ടർമാരാണ് മർദ്ദിച്ചതെന്ന് മഹേഷ് പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…