തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ തമ്പുരാട്ടി പ്പാറയില്‍ പാറ ഖനനത്തിന് അനുമതി നല്‍കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ഇവിടെ പാറ ഖനനത്തിന് നീക്കം നടക്കുന്ന കാര്യം പ്രദേശ വാസികള്‍ അറിയുന്നത് തന്നെ സ്ഥലത്ത് പരിശോധനയ്ക്കായി റവന്യു വകുപ്പ് ഉദ്യോഗസ്തര്‍ എത്തിയപ്പോഴാണ്.
ഒരു സ്വകാര്യ കമ്പനിയാണ് പാറ ഖനനത്തിന് അനുമതി തേടി താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയത്. ജനവാസ മേഖലയായ ഇവിടെ ഒരു കാരണവശാലും പാറ ഖനനത്തിന് അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോടി ക്കണക്കിന് രൂപയുടെ അഴിമതിയാണ് രഹസ്യമായി നടത്തുന്ന പാറ ഖനന നീക്കത്തിന് പിന്നിലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ക്വാറി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന പാറയുടെ ചുറ്റുമുള്ള 28 ഏക്കര്‍ വസ്തു പലരുടെ പേരിലായി ഖനത്തിന് നീക്കം നടത്തുന്ന സ്വകാര്യ കമ്പനി വാങ്ങിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പഴയകുന്നുമ്മേല്‍ വില്ലേജില്‍ റീ സര്‍വേ 143/8 ല്‍ 44.80 ആര്‍ വസ്തുവിലാണ് പാറ ഖനനത്തിന് അനുമതി നല്‍കാന്‍ നീക്കം നടക്കുന്നത്.
മലകളും പാറമലയും പുഴയും ചേര്‍ന്ന പ്രകൃതി രമണീയമായ സ്ഥലമാണിവിടെ,ചിറയിന്‍ കീഴ് താലൂക്കിലെ ഏറ്റവും ഉയരമുള്ള പാറമലയാണ് തമ്പുരാട്ടിപ്പാറ. തമ്പുരാട്ടി പ്പാറ ദേവി ക്ഷേത്രം സ്ഥിതിചെയുന്ന ഇവിടെ ടൂറിസം പദ്ധതിയടക്കം കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ പരിഗണിച്ചതാണ്.
എന്നാല്‍ ഇപ്പോള്‍ പാറ ഖനനത്തിന് അനുമതി നല്‍കുന്നതിനാണ് സര്‍ക്കാരും പഞ്ചായത്ത് ഭരണ സമിതിയും ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്,SAVE തമ്പുരാട്ടിപ്പാറ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇവിടെ തമ്പുരാട്ടി പ്പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മറ്റൊരു ക്വറി ജന ജീവിതത്തെ കാര്യമായി ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി
നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്, ഈ പരാതി നിലനില്‍ക്കവെയാണ് വീണ്ടും പാറ ഖനനത്തിനുള്ള നീക്കം നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. പാറ ഖനനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് നാട്ടുകാര്‍ തയ്യാറെടുക്കുന്നത്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…