Categories: Kerala

ടി ഒ സൂരജിന് തിരിച്ചടി; കോഴിക്കോട് ബീച്ച് ആശുപത്രി അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയ നടപടി കോടതി തള്ളി

കോഴിക്കോട്: ബീച്ച് ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ സെക്രട്ടറി  ടി ഒ സൂരജ് പ്രതിയായ കേസിൽ തുടരന്വേഷണം നടത്താൻ കോഴിക്കോട്  വിജിലൻസ് കോടതിയുടെ ഉത്തരവ്.

നേരത്തെ കേസിലെ രണ്ടാം പ്രതിയായ സൂരജിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടി തള്ളിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ബീച്ച് ആശുപത്രിയിലേയ്ക്ക്ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ഉയർന്നിരുന്നു.

2003-2007 കാലയളവിലാണ് സംഭവം. 2012ലാണ് ഇതുമായി ബന്ധപ്പെട കേസ് വരുന്നത്. കേസ് അന്വേഷിച്ച വിജിലൻസ് പക്ഷെ ടി ഒ സൂരജിനെയും ഒന്നാം പ്രതിയായ അന്നത്തെ ആശുപത്രി സൂപ്രണ്ട് ഡോ. വിജയനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.  ഈ കേസിൽ മൂന്നും നാലും പ്രതികളായവർ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഇപ്പാൾ സമർപ്പിച്ച ഹർജിയിലാണ് കേസ് പുനരന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്.

Newsdesk

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

3 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

4 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

10 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

11 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

13 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

13 hours ago