കോഴിക്കോട്: ബീച്ച് ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് പ്രതിയായ കേസിൽ തുടരന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതിയുടെ ഉത്തരവ്.
നേരത്തെ കേസിലെ രണ്ടാം പ്രതിയായ സൂരജിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടി തള്ളിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ബീച്ച് ആശുപത്രിയിലേയ്ക്ക്ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ഉയർന്നിരുന്നു.
2003-2007 കാലയളവിലാണ് സംഭവം. 2012ലാണ് ഇതുമായി ബന്ധപ്പെട കേസ് വരുന്നത്. കേസ് അന്വേഷിച്ച വിജിലൻസ് പക്ഷെ ടി ഒ സൂരജിനെയും ഒന്നാം പ്രതിയായ അന്നത്തെ ആശുപത്രി സൂപ്രണ്ട് ഡോ. വിജയനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ കേസിൽ മൂന്നും നാലും പ്രതികളായവർ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഇപ്പാൾ സമർപ്പിച്ച ഹർജിയിലാണ് കേസ് പുനരന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്.