ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രപരമായ നടപടിയായിരുന്നെന്ന് കരസേന മേധാവി ലഫ്. മുകുന്ദ് നരവനെ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മുകാഷ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യത്തിന്റെ നിഴല്‍ യുദ്ധം ഇതോടെ തടസപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
72 ാമത് ദേശീയ കരസേന ദിനാഘോഷങ്ങളോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തോടെ സൈന്യം ഒരു ദാക്ഷിണ്യവും കാണിക്കില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ നേരിടാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അവ ഉപയോഗിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നും കരസേന മേധാവി മുന്നറിയിപ്പ് നല്‍കി.