gnn24x7

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ബി.ജെ.പി ചെലവഴിച്ചത് കോടികളെന്ന് കണക്കുകള്‍

0
238
gnn24x7

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ബി.ജെ.പി ചെലവഴിച്ചത് കോടികളെന്ന് കണക്കുകള്‍. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുമായി 1264 കോടി രൂപ പാര്‍ട്ടി ചെലവഴിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പാകെ ബി.ജെ.പി സമര്‍പ്പിച്ച എക്‌സപന്‍ഡിച്ചര്‍ സ്റ്റേറ്റ്‌മെന്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കിയത്. 2014ല്‍ ബി.ജെ.പി ചെലവിട്ട തുകയില്‍ നിന്നും 77 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

പട്ടിക തിരിച്ച് സമര്‍പ്പിച്ച രേഖയില്‍ 1078 കോടി രൂപ പാര്‍ട്ടി പ്രചാരണത്തിനും, 186.5 കോടി രൂപ മത്സരാര്‍ത്ഥികള്‍ക്കുമായി ചെലവിട്ടെന്ന് പാര്‍ട്ടി വ്യക്തമാക്കി. മത്സരാര്‍ത്ഥികളുടെ മാധ്യമ പ്രചാരണത്തിനായി 6.33 ലക്ഷം കോടി രൂപ ചെലവിട്ടു. പൊതുയോഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ജാഥകള്‍ക്കുമായി 9.91 കോടി രൂപയാണ് ചെലവിട്ടത്.

അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം 755 കോടി രൂപയാണ് ബി.ജെ.പി ചെലവാക്കിയത്. ഇതില്‍ 175.68 കോടി രൂപ ചെലവിട്ടത് സെലിബ്രിറ്റികളുടെ പ്രചാരണ പരിപാടികള്‍ക്കായാണ്. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യത്തിന് വേണ്ടിയും വന്‍ തുകയാണ ബി.ജെ.പി ഉപയോഗിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here