മലപ്പുറം: ഷാർജ മോഡൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ കേരളത്തിലും. മലപ്പുറം വേങ്ങരയിലാണ് സെന്റർ സ്ഥാപിക്കുന്നത്. ഇന്‍കലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്‍റര്‍ സ്ഥാപിക്കുക. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഉണ്ടാകും. ഇന്‍കലിന്‍റെ വ്യവസായ പാര്‍ക്കിനോടനുബന്ധിച്ചാകും ഇത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്‍റ് റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) നടത്തിപ്പ് ചുമതല.
ഷാര്‍ജ സർക്കാരിന്റെ മുന്നിൽ കേരളം ഉന്നയിച്ച നിർദേശങ്ങളിൽ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇതുവഴി ലഭിക്കും.
ഷാര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ആവശ്യമായി മേല്‍നോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ശശീന്ദ്രന്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്ങ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…