കോഴിക്കോട്: ബാലുശ്ശേരിയില്‍ ആറു വയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളിയായ നേപ്പാളി കുടുംബത്തിലെ പെണ്‍കുട്ടിയാണ് അതിക്രൂരമായ പീഡനത്തിനിരയായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നന്നത്.
വളരെ ക്രൂരമായി പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അത്യാഹിത വിഭാഗത്തില്‍ ഉള്ള പെണ്‍കുട്ടി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും അപകടനില തരണം ചെയ്തതായും അധികൃതര്‍ അറിയിച്ചു. ശരീരഭാഗങ്ങളില്‍ അതിക്രൂരമായി പരിക്ക് പറ്റിയിട്ടുണ്ട്. ധാരാളം രക്തസ്രാവവും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബുധനാഴ്ച പെണ്‍കുട്ടിയുടെ അച്ഛനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മ മറ്റൊരു കുഞ്ഞിനെയും എടുത്ത് കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് വഴക്കുണ്ടാക്കി പോയത്. തുടര്‍ന്ന് ഇവരെ അന്വേഷിച്ച് രാത്രി അച്ഛന്‍ വീട്ടില്‍ നിന്നു പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
സംഭവത്തില്‍ വടകര റൂറല്‍ എസ്.പി ശ്രീനിവാസന്‍ നേതൃത്വത്തില്‍ പ്രത്യേകസംഘം കേസ് വളരെ ഗൗരവത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു . പെണ്‍കുട്ടി പീഡനത്തിന് ഇരയായ സമയത്ത് പെണ്‍കുട്ടിയും രണ്ട് നാല് വയസ്സുള്ള സഹോദരന്മാരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ വീട്ടില്‍ തനിച്ചാണ് എന്നറിഞ്ഞ അക്രമി പതിയിരുന്ന് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
അച്ഛന്‍ വീട്ടില്‍ എത്തിയ സന്ദര്‍ഭത്തില്‍ പെണ്‍കുട്ടി അതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു. നിലവിളിച്ച് അച്ഛന്‍ ആളുകളെ കൂട്ടി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ പരിപാലനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനാല്‍ പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളെല്ലാം പൊട്ടിക്കീറിയ നിലയിലായിരുന്നു. വളരെ ഗുരുതരമായ അക്രമമാണ് പെണ്‍കുട്ടിക്ക് ഉണ്ടായതെന്നാണ് പോലീസിന്റെയും ആശുപത്രി അധികൃതരും പ്രസ്താവിച്ചത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…