തിരുവനന്തപുരം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍. ഗാര്‍ഹിക പീഡനവും തെളിവ് നശിപ്പിക്കലും ആണ് ഇവരുടെ മേലുള്ള കുറ്റങ്ങള്‍.
സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴികളില്‍ അവ്യക്തതയുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതേസമയം ഉത്രയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇവര്‍ക്കു പങ്കില്ലെന്നു പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷമുള്ള തെളിവു നശിപ്പിക്കലിലും ഗാര്‍ഹിക പീഡനത്തിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
പാമ്പ് കടിയേറ്റ് ഉത്ര മരിച്ച സംഭവത്തില്‍ സൂരജ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ ആഭരണങ്ങള്‍ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും വീട്ടുകാര്‍ സഹായിച്ചതായി പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്.
ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തിയ സൂരജും പിതാവ് സുരേന്ദ്രനും നേരത്തേ ജയിലിലായിരുന്നു.
നേരത്തേ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്നു ഭര്‍ത്താവ് സൂരജ് ഏറ്റുപറഞ്ഞിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് വനംവകുപ്പ് സൂരജിനോട് ചോദിച്ചിരുന്നു. അപ്പോഴാണ് സൂരജ് ഉത്രയെ താനാണ് കൊന്നതെന്ന് കുറ്റസ്സമ്മതം നടത്തിയത്.
അതേസമയം ഉത്ര കൊലപാതക കേസില്‍ ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്.
കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പാട്ടിക്കാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആറ് പേജുള്ള റിമാന്റ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്.
തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വീഡിയോ നോക്കി പഠിച്ചു. 17000 രൂപ കൈപറ്റി രണ്ട് പാമ്പുകളെ സുരേഷ് സൂരജിന് വിറ്റു.
പാമ്പുമായി സുരേഷ് സൂരജിന്റെ വീട്ടില്‍ എത്തിയെന്നും ഉത്ര ഉള്‍പ്പടെയുള്ളവരുടെ മുന്‍പില്‍ വിഷപാമ്പിനെ തുറന്ന് കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…