തിരുവനന്തപുരം: വിദേശ യാത്രകളിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്വപ്ന ഏതൊക്കെ കാര്യങ്ങളിലാണ് വിദേശരാജ്യങ്ങളിൽ ഇടനിലക്കാരിയായിട്ടുള്ളതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞാലേ പറ്റുവെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു.
വടക്കാഞ്ചേരി പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് കൈക്കൂലിയായി കിട്ടിയത് ഒരു കോടി രൂപയാണെന്നും അത് കരാറുകാരൻ തന്നെ സമ്മതിക്കുന്നുവെന്നും സർക്കാരിന്റെ പ്രോജക്റ്റിൽ ഇത്തരം കള്ളക്കടത്തുക്കാർക്ക് എങ്ങനെയാണ് കൈക്കൂലി ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കൂടാതെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സ്വപ്ന ഗൾഫിൽപോയതെങ്കിൽ കൈക്കൂലി കിട്ടിയ വിവരവും കമ്മീഷൻ കിട്ടിയതുമൊക്കെ എങ്ങനെ അറിയാതെ പോകുന്നതെന്നും സ്വപ്ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശ നടത്തിയെന്നും അതിന് എന്ത് അധികാരമാണ് അവർക്കുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.
ദിവസങ്ങൾ നീങ്ങുന്തോറും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം കൂടുതലായി തെളിഞ്ഞു വരുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…