Categories: Kerala

വിദേശ യാത്രകളിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വിദേശ യാത്രകളിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.  സ്വപ്ന ഏതൊക്കെ കാര്യങ്ങളിലാണ്  വിദേശരാജ്യങ്ങളിൽ ഇടനിലക്കാരിയായിട്ടുള്ളതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞാലേ പറ്റുവെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു.

വടക്കാഞ്ചേരി പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് കൈക്കൂലിയായി കിട്ടിയത് ഒരു കോടി രൂപയാണെന്നും അത് കരാറുകാരൻ തന്നെ സമ്മതിക്കുന്നുവെന്നും സർക്കാരിന്റെ പ്രോജക്റ്റിൽ ഇത്തരം കള്ളക്കടത്തുക്കാർക്ക് എങ്ങനെയാണ് കൈക്കൂലി ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.  

കൂടാതെ മുഖ്യമന്ത്രിയുടെ  നിർദ്ദേശപ്രകാരമാണ് സ്വപ്ന ഗൾഫിൽപോയതെങ്കിൽ കൈക്കൂലി കിട്ടിയ വിവരവും കമ്മീഷൻ കിട്ടിയതുമൊക്കെ എങ്ങനെ അറിയാതെ പോകുന്നതെന്നും സ്വപ്ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശ നടത്തിയെന്നും അതിന് എന്ത് അധികാരമാണ് അവർക്കുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.  

ദിവസങ്ങൾ നീങ്ങുന്തോറും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം കൂടുതലായി തെളിഞ്ഞു വരുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.        

Newsdesk

Recent Posts

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

1 hour ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

2 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

7 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

22 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

23 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

1 day ago