കൊച്ചി: സ്വര്ണ്ണക്കടത്ത് നടത്തിയത് യു.എ.ഇ അറ്റാഷെയുടെ അറിവോടെയെന്ന് പ്രതി സ്വപ്നയുടെ മൊഴി. സ്വര്ണക്കടത്ത് നടത്താന് അറ്റാഷെയ്ക്ക് പണം നല്കിയെന്നും സ്വപ്ന പറഞ്ഞു.
ഒരു കിലോ സ്വര്ണം കടത്താന് ആയിരം ഡോളറാണ് പ്രതിഫലമായി നല്കിയതെന്നാണ് സ്വപ്നയുടെ മൊഴി. വിഹിതം നല്കുന്ന കാര്യം സരിത്തും സന്ദീപും കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. അറ്റാഷെയ്ക്ക് പണം നല്കിയെന്ന് റമീസും മൊഴി നല്കി.
യു.എ.ഇ കോണ്സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതാണ് സ്വപ്നയുടെ മൊഴി. കോണ്സുലേറ്റ് ഉദ്യോഗസ്ഥര്ക്കും സ്വര്ണക്കടത്തില് പങ്കുണ്ടെന്ന് സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം. ശിവശങ്കറിന് സ്വര്ണ്ണക്കടത്തില് പങ്കില്ല. ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന മൊഴി നല്കിയിട്ടുണ്ട്.
കോണ്സുല് ജനറലിന്റെ സഹായത്തോടെയാണ് കടത്ത് തുടങ്ങിയത്. കൊവിഡ് തുടങ്ങിയപ്പോള് കോണ്സുല് ജനറല് നാട്ടിലേക്ക് മടങ്ങി. തുടര്ന്ന് അറ്റാഷെയെ കടത്തില് പങ്കാളിയാക്കി.
2019 ജൂലൈ മുതല് ജൂണ് 30 വരെ 18 തവണ സ്വര്ണം കടത്തിയതായും സ്വപ്ന മൊഴി നല്കിയിട്ടുണ്ട്. അതേസമയം പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം. ശിവശങ്കര് എന്.ഐ.എയോടും ആവര്ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം പേരൂര്ക്കടയിലെ പൊലീസ് ക്ലബ്ബില് വച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ശിവശങ്കറിന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില് കസ്റ്റംസ് നേരിട്ടെത്തി എന്.ഐ.എ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയില് വച്ച് ചോദ്യം ചെയ്തിരുന്നു. സ്വപ്നയും സന്ദീപും നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വീണ്ടും എം.ശിവശങ്കറിനെ ചോദ്യം ചെയ്യുക.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…