എറണാകുളം ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാനെതിരെ വീണ്ടും തഹസിൽദാർ വിനോദ് മുല്ലശ്ശേരി. റവന്യുമന്ത്രിയുടെ പേരിൽ തന്നെഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അന്യായ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചതിന് ഭൂവുടമ നൽകിയ പരാതി അന്വേഷിക്കാൻ മന്ത്രിയുടെ പേര് ഉപയോഗിക്കുന്ന ശബ്ദരേഖയും പുറത്തായി.
ഡെപ്യൂട്ടി കളക്ടറും റവന്യു റിക്കവറി തഹസിൽദാരും തമ്മിലുള്ള പോര് തുടരുകയാണ്. ഭൂമിവിലയിൽ കൃത്രിമം കാണിയ്ക്കാൻ ഡെപ്യൂട്ടി കളക്ടർ നിർബന്ധിച്ചുവെന്നും അതിന് വിസമ്മതിച്ചപ്പോൾ പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും തഹസിൽദാർ വിനോദ് മുല്ലശ്ശേരി ജില്ല കലക്ടർക്കും ലാന്റ് റവന്യു കമ്മീഷണർക്കും പരാതി നൽകിയിരുന്നു. ആ പരാതിയിലെ പ്രധാന ഭാഗം ഡെപ്യൂട്ടി കളക്ടർ മന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്നതായിരുന്നു.
മന്ത്രിക്ക് ലഭിക്കാത്ത പരാതിയിന്മേൽ മന്ത്രിയുടെ പേര്ഉപയോഗിച്ചുവെനതാണ് പരാതി. മാത്രമല്ല ഈ പറയുന്ന പരാതി ഭൂവുടമ ഡെപ്യൂട്ടി കളക്ടർക്ക് നൽകിയതാണെന്ന് രേഖകളിൽ വ്യക്തം. തഹസിൽദാർക്കെതിരെ ഡെപ്യൂട്ടി കളക്ടറും ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. റവന്യുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചക്കളത്തിൽ പോര് പക്ഷെ മന്ത്രി അറിഞ്ഞിട്ടില്ല. തഹസിദാർ ഉന്നയിച്ച ആരോപണവും ചെറുതല്ല.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…