കോട്ടയം : പാലായിലെ ഭക്ഷണ പ്രേമികളുടെ പ്രിയ ഹോട്ടൽ ‘സംഘ’ത്തിന്റെ ഉടമ പഞ്ഞിക്കുന്നേൽ തങ്കമ്മ ജോസഫ് (89) നിര്യാതയായി.വാർധ്യക്യ സംബദ്ധമായ രോഗങ്ങളെ തുടർന്ന് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.മൃതദേഹം മരിയൻ മെഡിക്കൽ സെന്ററിലാണ് ഇപ്പോൾ ഉള്ളത്.
നാളെ രാവിലെ ഭൗതീക ശരീരം വസതിയിൽ കൊണ്ട് വരുന്നതാണ് ,നാളെ ഉച്ച കഴിഞ്ഞാണ് സംസ്ക്കാരം.സമയം പിന്നീട് അറിയിക്കുന്നതാണ്.മക്കൾ: ഷാജി ജോസഫ്,ഷീനാ ജോസഫ് ,രാജേഷ് ജോസഫ് (അയർലണ്ട് ).പാലായിലെ പഴമക്കാരുടെയെല്ലാം ഓർമ്മയിലുള്ള ഹോട്ടലാണ് ഹോട്ടൽ സംഘം.24 മണിക്കൂറും പ്രവർത്തിക്കുന്ന പാലായിലെ ഏക ഹോട്ടലും ഇതായിരുന്നു.മൂത്ത മകനായ ഷാജി ജോസഫ് ആണ് ഹോട്ടൽ മുൻകൈ എടുത്ത് നടത്തിയിരുന്നത്.
പാലായിലെ ഏറ്റവും കച്ചവടമുള്ള ഹോട്ടലായിരുന്നു സംഘം. “ഒരു നൂറ് ചായ എടുത്തെ” എന്നുള്ള സപ്ലയർമാരുടെ നീട്ടി വിളി ഈ ചായക്കടയിൽ മാത്രമേ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ.പുറം നാട്ടുകാർക്കൊക്കെ അത്ഭുതമായിരുന്നു ഈ നൂറു ചായയുടെ നീട്ടി വിളി.50 വർഷത്തോളം സംഘം ഹോട്ടൽ ഉണ്ടായിരുന്നു.പിന്നീടാണ് അത് പൊളിച്ചു മാറ്റി ഷോപ്പിംഗ് കോംപ്ലക്സ് വന്നത്.എന്നാലും അവിടുത്തെ ഓട്ടോ റിക്ഷാ സ്റ്റാൻഡിനും സംഘം സ്റ്റാൻഡ് എന്നാണ് ഇപ്പോഴും പേര്.സംഘം ഹോട്ടൽ പാലായുടെ രുചി ഭേദങ്ങളുടെയും ,ഗൃഹാതുരകാല സ്മരണകളുടെയും ഒരു സ്മാരകം തന്നെയാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…