പാലക്കാട് കാട്ടാനയെ കൊല്ലാന്‍ സ്‌ഫോടക വസ്തു വെച്ചത് തേങ്ങയില്‍. സംഭവത്തില്‍ അറസ്റ്റിലായ വില്‍സണ്‍ ആണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. നേരത്തെ പൈനാപ്പിളില്‍ ആണ് പടക്കം നിറച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അമ്പലപ്പാറ സ്വദേശി വില്‍സണ്‍ ആണ് ആനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അമ്പലപ്പാറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ആളാണ് വില്‍സണ്‍. ഒപ്പം ഇദ്ദേഹം ടാപ്പിംഗ് തൊഴിലാളിയുമാണ്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ് ഇപ്പോള്‍ അറസ്റ്റിലായ വില്‍സണ്‍ ഇവരുടെ സഹായി ആണ്.
കൃഷിയിടങ്ങളില്‍ വെക്കുന്ന പന്നിപ്പടക്കമാണ് ആനയുടെ മരണത്തിന് കാരണമായതെന്നാണ് സൂചന.
എന്നാല്‍ ബോധപൂര്‍വ്വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മെയ് 27 നാണ് പാലാക്കാട് വെള്ളിയാറില്‍ കാട്ടാന കൊല്ലപ്പെട്ടത്. ആന കഴിച്ച ഭക്ഷണത്തിലെ പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. പിന്നീട് വെള്ളത്തില്‍ തന്നെ ആന ചരിഞ്ഞു.
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…