Kerala

മാന്നാറില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും എത്തിയതാണ് ബിന്ദു. ഇരുപതോളം വരുന്ന സംഘമാണ് വീട്ടിലെത്തി യുവതിയെ തട്ടിക്കൊണ്ട് പോയത്.

ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു നാല് ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. യുവതി നാട്ടിലെത്തിയ ദിവസം രണ്ട് പേരെ വീടിന് സമീപത്ത് കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നാട്ടിൽ എത്തിയതിനു ശേഷം ഒരു സംഘം ആളുകള്‍ യുവതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബന്ധുക്കളെയും ഭർത്താവിനെയും ആക്രമിച്ച ശേഷമാണ് ബിന്ദുവിനെ സംഗം തട്ടി കൊണ്ടുപോയത്.

Newsdesk

Recent Posts

ഓർമ്മപ്പൂക്കൾ; ചിരിയുടെ വെളിച്ചം മായാതെ, ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന എന്റെ ‘കുഞ്ചാച്ച’ – സണ്ണി മാളിയേക്കൽ

വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…

7 hours ago

മെംഫിസ് സുരക്ഷാ ദൗത്യത്തിൽ വൻ വിജയം; പതിനായിരത്തിലധികം ക്രിമിനലുകൾ പിടിയിൽ, 1700-ലധികം തോക്കുകൾ പിടിച്ചെടുത്തു

മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്'  ചരിത്രപരമായ നേട്ടത്തിലേക്ക്.…

7 hours ago

ഹൂസ്റ്റണിലെ ഫിഫ ഫാൻ ഫെസ്റ്റിനിടെ കടുത്ത ചൂട്; രണ്ടുപേർ സൂര്യാഘാതമേറ്റ് ആശുപത്രിയിൽ

ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതത്തോടെ…

7 hours ago

സോഹ്‌റാൻ മംദാനി 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫണ്ട് ശേഖരണം ആരംഭിച്ചു

ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട്…

7 hours ago

ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’

സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…

10 hours ago

നഴ്‌സിംഗ് വിദ്യാർത്ഥിയുടെ മരണം ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ

കാലിഫോർണിയ: കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം…

11 hours ago