Categories: Kerala

ചെന്നൈ- മംഗളുരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലും വന്‍ കവര്‍ച്ച.

കോഴിക്കോട്: ചെന്നൈ- മംഗളുരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലും വന്‍ കവര്‍ച്ച.

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും ഉള്‍പ്പെടെയുള്ള 15 ലക്ഷം വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.

എ.സി.കമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തത്. ഇവിടെ വച്ചാണ് മോഷണം നടന്നിരിക്കുന്നത്. തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ ആണ് മോഷണം നടന്നതെന്നാണ് സൂചന.

മലബാര്‍ എക്‌സ്പ്രസില്‍ വെച്ച് കാഞ്ഞങ്ങാട് സ്വദേശികളുടെ ഒന്‍പത് പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ടു ട്രെയിനുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. രണ്ട് മോഷണങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

മോഷണം ആസൂത്രിതമാണെന്നാണ് പൊലീസ് നിഗമനം. ഇവരുടെ കൈവശം സ്വര്‍ണമുണ്ടെന്ന് നേരത്തെ അറിവുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

Newsdesk

Recent Posts

അമേരിക്കയുടെ 250-ാം വാർഷികം; 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ…

3 hours ago

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം…

3 hours ago

എല്ലാ പ്രധാന റോഡുകളിലും ഗതാഗതം സുഗമമായി, ഡബ്ലിൻ ബസ് സർവീസുകൾ പൂർണ്ണമായും പുനരാരംഭിച്ചു

ഐറിഷ് റോഡുകളിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങിയിരിക്കുന്നു. ആറ് ദിവസം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും ഇന്ധന ടെർമിനലുകളുടെയും കോർക്കിലെ…

4 hours ago

മനു അച്ചനും സുഗു അച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

ഡാളസ്: സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട മനു അച്ചനും ഡാളസ് സി എസ്…

4 hours ago

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ നേതൃത്വത്തിൽ ഡബ്ലിനിലെ ചാർള്സ്ടൗണിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി.…

4 hours ago

ഐ.പി.സി മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന…

4 hours ago