കോഴിക്കോട്: ചെന്നൈ- മംഗളുരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലും വന്‍ കവര്‍ച്ച.
മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും ഉള്‍പ്പെടെയുള്ള 15 ലക്ഷം വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.
എ.സി.കമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തത്. ഇവിടെ വച്ചാണ് മോഷണം നടന്നിരിക്കുന്നത്. തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ ആണ് മോഷണം നടന്നതെന്നാണ് സൂചന.
മലബാര്‍ എക്‌സ്പ്രസില്‍ വെച്ച് കാഞ്ഞങ്ങാട് സ്വദേശികളുടെ ഒന്‍പത് പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ടു ട്രെയിനുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. രണ്ട് മോഷണങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മോഷണം ആസൂത്രിതമാണെന്നാണ് പൊലീസ് നിഗമനം. ഇവരുടെ കൈവശം സ്വര്‍ണമുണ്ടെന്ന് നേരത്തെ അറിവുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.