gnn24x7

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

0
204
gnn24x7

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും.

ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ആദ്യ സെമിയില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും.

കരിഷ്മ യാദവാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി ടീം ക്യാപ്റ്റന്‍. സായി ടീമിനെ അൽക്ക ഡുങ് ഡുങ് നയിക്കുന്നു. വൈകിട്ട് 4ന് നടക്കുന്ന രണ്ടാം സെമിയില്‍ ഹരിയാനയുടെ എതിരാളിമഹാരാഷ്ട്രയാണ്.

ഒളിമ്പ്യൻ പൂനം റാണി മാലിക്കാണ് ഹരിയാന ക്യാപ്റ്റന്‍. യുവപ്രതിഭകൾ അടങ്ങിയ മഹാരാഷ്ട്രയെ നയിക്കുന്നത് ഐശ്വര്യ ചവാനാണ്.  

ടൂര്‍ണമെന്റില്‍ നിലവിലെ വെങ്കലമെഡല്‍ ജേതാക്കളാണ് ഹരിയാന. ടൂര്‍ണമെന്റിലെ റണ്ണേഴ്‌സപ്പ് കൂടിയായ മധ്യപ്രദേശിനെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയാണ് സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ സെമിപ്രവേശം.

സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഇതാദ്യമായാണ് സെമിയില്‍ കടക്കുന്നത്. എന്നാല്‍ ഇത് നാലാം തവണയാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തുന്നത്.

കന്നി ഫൈനലാണ് മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെയും സായിയുടെയും ലക്ഷ്യം. ഇതേ വരെ എട്ടു ഗോൾ നേടിയ മഹാരാഷ്ട്രയുടെ കൗമാര താരം റുതുജ പിസാലാണ് ടൂർണമെന്റിലെ ഗോൾ നേട്ടക്കാരികളിൽ ഒന്നാമതുള്ളത്. 

നാളെ വൈകിട്ട് 4 മണിക്കാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം. അന്നേദിവസം ഉച്ചയ്ക്ക് 2 ന് ലൂസേഴ്സ് ഫൈനലും നടക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here