തൃശ്ശൂര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകളില്‍ മാത്രമൊതുങ്ങി ഇന്ന് തൃശ്ശൂര്‍പൂരം. രാവിലെ ഒന്‍പതുമണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് ശേഷം പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടക്കും.
പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നടത്തുക.
തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്തണമെന്നാവശ്യം കളക്ടര്‍ തള്ളിയിരുന്നു. ഒരു ആനപ്പുറത്ത് ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് ആയിരുന്നു ആവശ്യം ഉന്നയിച്ചത്.
നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമാണെന്നും അനുമതി നല്‍കാന്‍ കഴിയില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാറമേക്കാവ് വിഭാഗം ആവശ്യം ഉന്നയിച്ചത്.
കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ ഇത്തവണ തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പൂരത്തിന്റെ കൊടിയേറ്റവും ചടങ്ങ് മാത്രമായാണ് നടത്തിയത്.
ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം.
58 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശ്ശൂര്‍ പൂരം ഇതാദ്യമായി റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…