ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സുഭാഷ് വാസു വിഭാഗം. ബുധനാഴ്ച കുട്ടനാട്ടിൽ വച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് സുഭാഷ് വാസു പറഞ്ഞു. എന്നാൽ വിമത നീക്കങ്ങൾ വിലപ്പോകില്ലെന്നാണ് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം.
2016 ൽ ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ, തനിക്ക് ലഭിച്ച മുപ്പത്തിമൂവായിരം വോട്ടുകൾ ഇത്തവണയും ലഭിക്കുമെന്നാണ് സുഭാഷ് വാസുവിന്‍റെ അവകാശവാദം. മികച്ച സ്ഥാനാർഥി തന്നെ മത്സരരംഗത്ത് ഉണ്ടാകുമെന്നും സുഭാഷ് വാസു അവകാശപ്പെട്ടു. അതേസമയം, വിമതനീക്കങ്ങൾ കാര്യമാക്കാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുഷാർ വെള്ളാപ്പള്ളി വിഭാഗം തുടങ്ങി. എസ്എൻഡിപി കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, യൂണിയൻ ചെയർമാൻ പി വി ബിനേഷ് എന്നീ പേരുകളാണ് ബിഡിജെഎസ് പരിഗണിക്കുന്നത്. അടുത്ത ദിവസം തന്നെ സംസ്ഥാന കൗൺസിൽ കൂടി സ്ഥാനാർഥി നിർണയം പൂർത്തിയാക്കും.
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…
ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…