തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് കേരളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനാ സൗകര്യം ഇല്ലാത്ത രാജ്യങ്ങള്‍ക്ക് സംസ്ഥാനം കിറ്റ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കുന്നതിന് എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യം ഉണ്ട്. അതില്ലാത്ത കുവൈത്ത്, ബെഹ്റിന്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇത് സഹായകമാകും.
ഐ.സി.എം.ആര്‍ അംഗീകാരം നല്‍കിയിരിക്കുന്ന ടാറ്റാ ട്രസ്റ്റ് ഓഹരിയുടമകളായ മോള്‍ബിയോ ഡയഗ്‌നോസ്റ്റിക്‌സ് എന്ന കമ്പനി കഴിഞ്ഞ ഏപ്രില്‍ മാസം വികസിപ്പിച്ചെടുത്ത കൊവിഡ് 19 സ്‌ക്രീനിംഗ് ടെസ്റ്റ് കിറ്റ് ആണ് ട്രൂനാറ്റ്. അടിയന്തര ഘട്ടങ്ങളില്‍ ഐസൊലേഷന്‍ സംവിധാനങ്ങളിലേക്ക് മാറ്റുന്നത് പോലുള്ള ആവശ്യങ്ങള്‍ക്ക് കൊവിഡ് പരിശോധിക്കാനുള്ള തത്സമയ പി.സി.ആര്‍ ടെസ്റ്റ് ആണ് ഇത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ക്ക് രോഗം ഭേദമായി.
1358 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. വിദേശത്ത് നിന്നെത്തിയ 65 പേര്‍ക്ക് രോഗം ബാധിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 29 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…