കൊച്ചി: മുൻകൂർ ജാമ്യം ലഭിച്ചശേഷം മാത്രം വിദേശത്തു നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നിർമ്മാതാവും നടനുമായവിജയ്ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് യുവനടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അതുകൊണ്ട് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും നടി ആവശ്യപ്പെടുന്നു. അഭിഭാഷകനായ രാകേന്ദ് ബസന്ദാണ് നടിയ്ക്ക് വേണ്ടി അപ്പീൽ ഫയൽ ചെയ്തത്.
ജാമ്യത്തിലിറങ്ങിയ പ്രതി തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് ആശങ്കയുണ്ടെന്നും യുവനടി അപ്പീലിൽ പറയുന്നു. വിജയ് ബാബു വിദേശത്തിരുന്ന് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയൽ ചെയ്തത് തെറ്റാണെന്നാണ് നടി അറിയിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
എറണാകുളം ടൗൺ പൊലീസും നടന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേസന്വേഷണത്തിൽ നിന്നും മനപൂർവം ഒളിച്ചോടാനാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്ന് നടി ഹർജിയിൽ പറയുന്നു. സുപ്രീംകോടതി അവധിക്കാല ബെഞ്ച് അപ്പീൽ ലിസ്റ്റ് ചെയ്യാൻ യുവനടിയുടെയും സർക്കാരിന്റെയും അഭിഭാഷകർ രജിസ്ട്രാർക്ക് കത്ത് നൽകും.
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…
പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…