തിരുവനന്തപുരം: ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
ഇത് സംബന്ധിച്ച കേസിൽ സർക്കാർ ക്വാറി മാഫിയകൾക്കൊപ്പം നിൽക്കരുത്. ജനജീവിതത്തെയും പ്രകൃതിയെയും സാരമായി ബാധിക്കുന്ന രീതിയിൽ ജനവാസസ്ഥലത്ത് നിന്ന് 50 മീറ്റർ മാത്രം ദൂരപരിധി നിശ്ചയിച്ചു കൊണ്ട് ക്വാറി മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന തരത്തിൽ സംസ്ഥാന സർക്കാർ നൽകിയ അനുമതിയെ റദ്ദു ചെയ്തു കൊണ്ടാണ് ഹരിത ട്രൈബ്യൂണൽ ക്വാറി പ്രവർത്തനങ്ങളുടെ പരിധി ജനവാസമേഖലയിൽ നിന്നും 100 മുതൽ 200 മീറ്റർ വരെ മാറ്റി നിശ്ചയിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചിരുന്നത്.
ക്വാറികൾക്ക് യഥേഷ്ടം പരിസ്ഥിതിയിൽ ആഘാതം സൃഷ്ടിക്കാനും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ പ്രകൃതിചൂഷണം നടത്താനും അവസരമൊരുക്കിയ സംസ്ഥാന സർക്കാർ തങ്ങളുടെ തെറ്റ് തിരുത്തി കോടതിയിൽ നിലപാടെടുക്കണം.
ഹരിത ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അത് നടപ്പാക്കാനോ അനധികൃത ക്വാറികൾക്ക് എതിരെ നടപടി സ്വീകരിക്കാനോ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് വെൽഫെയർ പാർട്ടി അടക്കമുള്ള സംഘടനകളും സാമൂഹിക പ്രവർത്തകരും ചോദ്യം ചെയ്തിരുന്നു.
ഹരിത ട്രൈബ്യൂണൽ വിധി നടപ്പിലാക്കിയാൽ 90 ശതമാനത്തിലധികം അനധികൃത ക്വാറികളും നിരോധിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ സർക്കാർ ക്വാറി മാഫിയകളെ സഹായിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. സർക്കാരിന്റെ മൗനാനുവാദത്തോടെ കേരളത്തിൽ അനധികൃതമായ ക്വാറി പ്രവർത്തനം സജീവമായി നടക്കുന്നു എന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. പ്രളയവും പ്രകൃതിദുരന്തങ്ങളും നിത്യസംഭവമായി മാറിയ കേരളത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാരിന്റെയും മാഫിയകളുടെയും ജനവഞ്ചനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…