Categories: Kerala

മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റി​െൻറ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്. സ്വർണകടത്ത് സംഘത്തി​െൻറ ഇടപാടുകളിൽ മന്ത്രിയുടെ പങ്കാളിത്തത്തെ കുറിച്ച ആക്ഷേപം ഇതോടെ പ്രബലമാവുകയാണ്. നീതിപൂർവ്വകമായ അന്വേഷണത്തിന് മന്ത്രി സ്ഥാനത്ത് നിന്ന്​ ജലീൽ മാറി നിൽക്കുകയായിരുന്നു വേണ്ടത്. അത് ചെയ്യാതെ അദ്ദേഹം ന്യായവാദങ്ങൾ ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അതിനാൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

നിലവിലെ സാമൂഹ്യ നിയന്ത്രണ സാഹചര്യത്തി​െൻറ മറവിൽ പ്രശ്നത്തെ നിസാരവത്കരിച്ച് രക്ഷപെടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമ്പോൾ പറഞ്ഞ ന്യായം മന്ത്രി ജലീലിനും ബാധകമാണ്. എന്നാൽ മന്ത്രിയുടെ സംരക്ഷണം മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ്. ഇത് സംശയാസ്പദമാണെന്നും സി.പി.എം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

ബ്രാം കൊടുങ്കാറ്റ്: 11 കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്

ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…

3 hours ago

ഐഒസി അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…

4 hours ago

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള…

9 hours ago

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…

12 hours ago

പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ്

ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…

2 days ago

വിശ്വാസിന് വധുവിനെ ലഭിച്ചു… തേജാ ലഷ്മിയാണ് (കുഞ്ഞാറ്റ) വധു

വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…

2 days ago