തിരുവനന്തപുരം : ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുറെ ആളുകളുടെ ഒരു പ്രധാന പരിപാടിയാണ് വീട്ടിലിരുന്നുള്ള കേക്ക് നിർമ്മാണം . കുറെപ്പേർ യൂട്യൂബ് ചാനൽ നിർമാണം മടുത്തതോടെയാണ് കേക്ക് നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. വീട്ടിലെ പട്ടിക്കും പൂച്ചക്കും വരെ യൂട്യൂബ് ചാനൽ ആയതോടുകൂടി അടുത്ത സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ആരുടെയൊക്കെ ഏതൊക്കെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് കൺഫ്യൂഷൻ ഉണ്ടായി. ഈ സന്ദർഭത്തിൽ മിക്ക ആളുകളുടെയും പുതിയ സംരംഭം ആയിരുന്നു വീട്ടിലെ കേക്ക് നിർമ്മാണം . ഫ്ലാറ്റുകളിലും അപ്പാർട്ട്മെൻറ്കളിലും ചെറിയ പെൺകുട്ടികൾ മുതൽ വീട്ടമ്മമാർ വരെ കേക്ക് നിർമ്മാണം നടത്തി വിൽപ്പന നടത്തുന്നു. കേക്ക് നിര്‍മ്മാണം കൂടിയതോടെ ‘കുപ്പികേക്ക്, പാത്രകേക്ക്’ തുങ്ങി വിവിധ തരം സ്‌പെഷ്യല്‍ കേക്കുകള്‍ രംഗപ്രവേശനം ചെയ്യുവാന്‍ തുടങ്ങി. അവസാനം കേക്ക് വഴി മുട്ടി നടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തി ചേർന്നിരുന്നു.
എന്നാൽ ഇനി ഇത്തരം കേക്ക് നിർമാണത്തിൽ ഏർപ്പെടുന്നവർ സൂക്ഷിക്കുക. എന്തെന്നാല്‍ നിങ്ങള്‍ക്ക് കേക്ക് നിര്‍മ്മാണത്തിനുള്ള ലൈസന്‍സോ, റജിസ്‌ട്രേഷനോ ഉണ്ടോ? ഇല്ലെങ്കില്‍, നിങ്ങൾ ആറുമാസം തടവിനും 5 ലക്ഷം രൂപ വരെ പിഴ അടയ്ക്കാനും തയ്യാറാക്കേണ്ടി വരും.
ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വിൽപ്പന നടത്തിയാൽ കനത്ത ശിക്ഷ ഉറപ്പാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി നൽകുന്നത് . ഈ അനുമതി ലഭിക്കാത്തവർ ഇത്തരം നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെടുന്നത് നിയമപരമായി കുറ്റകരമാണ്. 2011 ഓഗസ്റ്റ് അഞ്ചാം തീയതി മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
എന്നാൽ ബുദ്ധിമാന്മാരായ ചില പ്രവാസികളും മറ്റ് ഇതര രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത് കൂടി അവർ ഇത്തരം ലൈസൻസുകൾ സ്വന്തമാക്കി വീട്ടിൽ തന്നെ കേക്ക് നിർമാണവും മറ്റു ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന പദ്ധതികൾ ആരംഭിച്ചു. ഈ കൊറോണ കാലയളവില്‍ മാത്രം 2300 ഓളം പുതിയ ലൈസന്‍സുകള്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇത് ഒരർത്ഥത്തിൽ ഇത്തരം ജോലി നഷ്ടപ്പെട്ടവർക്ക് ആശ്വാസകരമായി എന്നുള്ളത് വാസ്തവമാണ്. എന്നാൽ ഒരേ ഫ്ലാറ്റിൽ തന്നെ രണ്ടും മൂന്നും നാലും ഡോറുകളിൽ കേക്ക് വിൽപ്പന ആരംഭിച്ചതോടുകൂടി ഈ മേഖലയും ഇപ്പോൾ പ്രതിസന്ധിയിലായി. ഒരേ ഫ്ലാറ്റിന്റെ ലിഫ്ടിൽ തന്നെ ഏഴും എട്ടും കേക്ക് നിർമ്മാണം നടത്തുന്ന മറ്റു ഫ്‌ളാറ്റ് നമ്പരുകള്‍ പതിപ്പിക്കേണ്ടിവരുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളെയും അയല്‍ക്കാരേയും പിണക്കാതെ ഇരിക്കാൻ ഒരേ വീട്ടിൽ തന്നെ മൂന്ന് കേക്കുകൾ വാങ്ങി വെച്ച് കഴിക്കേണ്ടിവന്ന അവസ്ഥയും ഒരു ഫ്‌ളാറ്റ് താമസക്കാരന്‍ ചിരിച്ചുകൊണ്ട് വെളിപ്പെടുത്തുന്നു.
ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെയാണ് ഏറ്റവും കൂടുതൽ ആളുകൾ ഇത്തരം കേക്ക് നിർമ്മാണം നടത്തുന്നത്. ചിലരുടെയെങ്കിലും ധാരണ ഇത്തരം കേക്ക് നിർമിച്ച വിൽക്കുന്നതിന് പ്രത്യേകം ലൈസൻസും മറ്റ് അനുമതികളും വേണ്ട എന്നുള്ളതാണ്. ഇത്തരത്തിൽ അനുമതിയില്ലാതെ കേക്ക് വിൽപ്പന നടത്തി നിർഭാഗ്യവശാൽ മറ്റേതെങ്കിലും രീതിയിൽ ഭക്ഷ്യവിഷബാധ സംഭവിച്ചാൽ വളരെ ഗുരുതരമായ ക്രിമിനൽ കുറ്റമായി മാറിയേക്കാം. നിയമപ്രകാരം 12 ലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന കച്ചവടങ്ങൾക്ക് ലൈസൻസ് നിർബന്ധമാണ്. എന്നാൽ ഭക്ഷ്യവസ്തുക്കളാണ് വിൽപ്പന നടത്തുന്നത് എങ്കിൽ സേഫ്റ്റി വളരെ വലിയൊരു ഘടകമാണ്. അതിന് രജിസ്ട്രേഷൻ കൂടിയേ തീരുകയുള്ളൂ. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഇൻറർനെറ്റ് വഴി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടപടികൾ നടത്താവുന്നതാണ്.
ഇനി നിയമം പ്രകാരം ലൈസൻസ് ഇല്ലാതെ കേക്ക് നിർമ്മാണവും കച്ചവടം ചെയ്താൽ ലഭിക്കാവുന്ന ശിക്ഷകൾ ഇപ്രകാരമാണ്.
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഇത്തരത്തിൽ ഭക്ഷ്യപദാർത്ഥങ്ങൾ നിർമാണവും വിൽപ്പനയും നടത്തിയാൽ നിങ്ങള്‍ നിര്‍മ്മിച്ച ഭക്ഷണപദാര്‍ത്ഥത്തിന്റെ നിര്‍മ്മാണതോത് അനുസരിച്ച് അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും
നിങ്ങൾ വിൽപ്പന നടത്തുന്ന ഭക്ഷണ പദാർത്ഥത്തിൽ മായംകലർന്നിട്ടുണ്ടെന്ന് ആരെങ്കിലും പരാതിപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്താൽ ദീർഘകാലത്തേക്ക് ജയിൽശിക്ഷയും വലിയ തുകയും പിഴ നൽകേണ്ടിവരും. ഇനി നിങ്ങൾ നേരിട്ട് മായം കലർത്താതെ നിങ്ങൾ ഉപയോഗിച്ച മറ്റേതെങ്കിലും ഇൻഗ്രീഡിയൻസ് മായംകലർന്നത് ആയാലും ആ കുറ്റം നിങ്ങളുടെതായി തീരും
ലൈസൻസ് , രജിസ്ട്രേഷൻ, ഫുഡ് സേഫ്റ്റി മെഷർമെൻസ് എന്നിവയുടെ ലേബൽ പതിക്കാത്തവർ ഭക്ഷണപദാർത്ഥം മൂന്നാമതൊരു വ്യക്തിക്ക് വിൽപ്പന നടത്തിയാൽ അതും കുറ്റകരമായി കണക്കാക്കപ്പെടുന്നു.
വിൽപ്പന നടത്തുന്ന ഭക്ഷണ പദാർത്ഥത്തിന്റെ ഗുണമേന്മയെ ആർക്കും ചോദ്യം ചെയ്യാൻ അധികാരം ഉണ്ട് . ഇത്തരത്തിൽ നിങ്ങൾ വിൽക്കുന്ന കേക്കിന്റെ ഗുണനിലവാരം നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തിന് വളരെ താഴെയാണെങ്കിലും നിങ്ങൾ മുകളിൽ പറഞ്ഞ ശിക്ഷകൾക്ക് വിധേയരാവും.
ചുരുക്കം പറഞ്ഞാൽ വലിയ ഹാനികരമല്ലാത്തത് യൂട്യൂബ് ചാനൽ തന്നെയാണ്. മറ്റുള്ളവർ ഇത്തിരി സഹിക്കേണ്ടി വരും എന്നുള്ളത് മാത്രം. എന്നാൽ രജിസ്ട്രേഷനില്ലാതെ , ലൈസൻസില്ലാതെ അടുത്ത സുഹൃത്തിന് പോലും ഒരു കേക്ക് വിൽപ്പന നടത്തിയാൽ നിങ്ങൾ അകത്താകും എന്നുള്ളതിന് ഒരു സംശയവും വേണ്ട.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…