തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വിഭാഗം യുവമോര്‍ച്ച നേതാക്കള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം രാജാജി മഹേഷ്, ജില്ലാ സെക്രട്ടറി പ്രശോഭ്, മഹിളാ മോര്‍ച്ച മുന്‍ ഏരിയാ അദ്ധ്യക്ഷയായിരുന്ന അമൃത മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യുവമോര്‍ച്ച നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബി.ജെ.പി വിടാന്‍ തീരുമാനിച്ച ഇവര്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ സന്ദര്‍ശിച്ചു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ വഴിയില്‍ തടഞ്ഞ കേസില്‍ പ്രതികളായിരുന്നു രാജാജി മഹേഷും പ്രശോഭും. ബി.ജെ.പിയില്‍ തന്നെ തുടരുന്നതിന് വേണ്ടി പാര്‍ട്ടി നേതൃത്വം നിരവധി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിച്ചെന്നും ബി.ജെ.പി വിട്ടവര്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയിലെ ബി.ജെ.പി വളര്‍ച്ച കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നഷ്ടമാക്കിയിരുന്നു. കോര്‍പ്പറേഷനിലും നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ടു നിലയില്‍ ബി.ജെ.പി വളര്‍ച്ച മാറ്റം വരുത്തിയിരുന്നു.
ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ…
യുകെയിൽ ടു-ചൈൽഡ് ബെനിഫിറ്റിനായുള്ള പരിധി ഔദ്യോഗികമായി അവസാനിക്കും. ഇത് ഏകദേശം 450,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. 2017-ൽ കൺസർവേറ്റീവുകൾ…
നല്ലൊരു ഇടവേളക്കുശേഷംസുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത്…
പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചുംമീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.പഴയ തലമുറക്കാർ…
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…
ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടുംഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന…