Global News

പ്രധാനമന്ത്രിയുടെ നുണകൾ ജനങ്ങള്‍ പതുക്കെ തിരിച്ചറിയുകയാണെന്ന് ഖാര്‍ഗെ

ഡൽഹി:  കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രിയുടെ നുണകള്‍ രാജ്യത്തെ ജനങ്ങള്‍ പതുക്കെ തിരിച്ചറിയുകയാണെന്നും എഐസിസി പ്രസിഡന്‍റ്  മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദിവസേന പ്രതിപക്ഷം തന്നെ അധിക്ഷേപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികരണവുമായി എഐസിസി പ്രസിഡന്‍റ് രംഗത്തെത്തിയത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, 1964 മെയ് 27-ന് മരിക്കുന്നതുവരെ 16 വർഷം താമസിച്ചിരുന്ന തീൻ മൂർത്തി ഭവനിൽ പ്രഭാഷണം സംഘടിപ്പിക്കാൻ പോലും കേന്ദ്ര സർക്കാർ കോൺഗ്രസിനെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ഈ സർക്കാർ ജനാധിപത്യ വിരുദ്ധമാണ്. നമ്മുടെ വീക്ഷണങ്ങൾ കേൾക്കുന്നതോ അംഗീകരിക്കുന്നതോ മാറ്റിവെക്കുക, നമ്മുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ പോലും അവർ ഇടം നൽകുന്നില്ല. അവർ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ അതിന്‍റെ തത്വങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്നാല്‍ ജനങ്ങള്‍ ഇപ്പോള്‍ ബോധവാന്മാരായെന്നും  അവര്‍ സത്യം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. 2014 ന് മുമ്പ് ഇവിടെ ജനാധിപത്യം ഇല്ലായിരുന്നോ? യുവാക്കള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 

Sub Editor

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

4 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

6 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

7 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

12 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

1 day ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

1 day ago