കോഴിക്കോട്: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കില്ലെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. റൺവേ നീളം കൂട്ടിയാലേ വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടാകൂവെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറച്ച് റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ)യുടെ നീളം കൂട്ടാനുള്ള നടപടി എയർപോർട്ട് അതോറിറ്റി റദ്ദാക്കിയിരുന്നു. ജനപ്രതിനിധികളുടെയും പ്രവാസി സംഘടനകളുടെയും വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയായിരുന്നു നടപടി.
2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണു കോഴിക്കോട് വലിയ വിമാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയത്. തുടർന്നാണ് 2860 മീറ്റർ റൺവേ 2540 മീറ്ററാക്കി ചുരുക്കുന്നതിന് ഉദ്യോഗസ്ഥതല നിർദേശം വന്നത്. ഇരുഭാഗത്തുമുള്ള 90 മീറ്റർ റിസ 240 മീറ്ററാക്കി നീട്ടുന്നതിനു വേണ്ടിയായിരുന്നു ഈ നിർദേശം. തുടർനടപടിയുടെ ഭാഗമായി എസ്റ്റിമേറ്റ് തയാറാക്കലും നടന്നിരുന്നു.
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…