Global News

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി അയ്യൻകൊല്ലി സ്വദേശിയാണ്. രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

കഴിഞ്ഞ 3 വർഷമായ റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന ഫിലോമിന വാർഷികാവധിയ്ക്ക് ശേഷം ഈ മാസം 10ന് ബംഗളുരുവിൽ നിന്നുള്ള വിമാനത്തിൽ ജിദ്ദയിൽ എത്തിയിരുന്നു. കണക്ഷൻ ഫ്ലൈറ്റിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം രാത്രി എട്ടരയോടെ പിതാവിനും ഭർത്താവിനും ഫിലോമിന ശബ്ദ സന്ദേശം അയച്ചിരുന്നു, വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ഫിലോമിനയുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചില്ല. ആശങ്കയിലായ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും നടത്തിയ തെരച്ചിലിലാണ് ഫിലോമിന കസ്റ്റഡിയിലാണെന്ന വിവരം ലഭിച്ചത്.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

3 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

4 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

5 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago