Global News

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം നടത്തി

പാലാ: കാൻസർ ചികിത്സാ രംഗത്ത് സുപ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു.

ഉന്നതമായ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന  മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ആരോ​ഗ്യ പരിപാലന കേന്ദ്രമായി  മാറിയെന്നു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. പാവപ്പെട്ടവർക്കും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്കും ഏറ്റവും ​ഗുണനിലവാരമുള്ള  ചികിത്സ കുറഞ്ഞ ചിലവിൽ നൽകണമെന്നുള്ള ക്രിസ്ത്യൻ മൂല്യങ്ങൾ ജനങ്ങൾ സ്വീകരിച്ചതാണ് ആശുപത്രിയുടെ വിജയത്തിനു കാരണം. നാലര വർഷം കൊണ്ട് 40 വർഷത്തിന്റെ വളർച്ച നേടാൻ ആശുപത്രിക്കു സാധിച്ചു.  കാൻസർ രോ​ഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പാവപ്പെട്ടവർക്ക് അഭയമാകുന്ന സത്രമായി മാറുമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാലാ രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്ന കാൻസർ ചികിത്സ സംവിധാനങ്ങൾ നാട്ടിൻ പുറത്തെ സാധാരണക്കാർക്കും ലഭ്യമാക്കണം എന്ന ലക്ഷ്യത്തിലാണ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ നിർമ്മിക്കുന്നതെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഗവേഷകർക്കു കൂടി പ്രയോജനപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കുന്ന കേന്ദ്രം മാർ സ്ലീവാ മെഡിസിറ്റിയുടെ ചരിത്രത്തിൽ നിർണായക നാഴികക്കല്ലായി മാറുമെന്നും ബിഷപ് പറഞ്ഞു.

അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയാണ് രാജ്യാന്തര നിലവാരത്തിലുള്ള കാൻസർ റിസർച്ച് സെന്റർ മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്നതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. വിവിധ നിലകളിലായി നിർമ്മിക്കുന്ന സെന്ററിൽ ഏറ്റവും നൂതന ചികിത്സ സംവിധാനങ്ങളാണ് ഒരുക്കുക. കാൻസർ ചികിത്സയിൽ വിദേശത്ത് ലഭ്യമാകുന്ന നൂതന ചികിത്സ രീതികളും സെന്ററിന്റെ പ്രത്യേകതയായി മാറും. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി സമ്പൂർണ കാൻസർ ചികിത്സ സെന്ററായി മാറാനാണ് ലക്ഷ്യമിടുന്നത്. കാൻസർ ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്താനുള്ള ആധുനിക യന്ത്ര സംവിധാനങ്ങളും ചികിത്സിച്ചു പൂർണമായി മാറ്റാനുളള സംവിധാനങ്ങളും സെന്ററിൽ  ഉണ്ടാകും. 

നിലവിൽ മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ന്യൂക്ലിയർ  മെഡിസിൻ എന്നീ വിഭാഗങ്ങളുള്ള ആശുപത്രിയിൽ കീമോതെറാപ്പി ഉൾപ്പെടെ ചികിത്സകളും വിവിധ കാൻസർ ശസ്ത്രക്രിയകളും നടന്നു വരുന്നുണ്ട്. പുതിയ സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റിലജിൻസ് സംവിധാനത്തോടെയുള്ള സംവിധാനങ്ങൾ  കാൻസർ ചികിത്സക്കായി ഒരുക്കുന്നത് പ്രത്യേകതയായി മാറും. കൂടാതെ ന്യൂക്ലിയർ മെഡിസിനായി പ്രത്യേക സംവിധാനങ്ങൾ, പ്രത്യേക റേഡിയേഷൻ കേന്ദ്രങ്ങൾ, പീഡിയാട്രിക് കാൻസർ ചികിത്സ വിഭാഗം,ഗവേഷണ സൗകര്യങ്ങൾ, ശസ്ത്രക്രിയ കഴിയുന്നവർക്കുള്ള പ്രത്യേക വാർഡുകൾ, പ്രത്യേക കീമോ വാർഡുകൾ, രോഗിയുടെ കൂട്ടിരിപ്പിക്കാർക്കുള്ള പ്രത്യേക വിശ്രമ കേന്ദ്രങ്ങൾ, കൗൺസലിംഗ് മുറികൾ എന്നിവ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടാകും. 

ആശുപത്രി ഓപ്പറേഷൻസ് ആൻ‍‍ഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പ്രസംഗിച്ചു. പാലാ രൂപത ബിഷപ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ജോസ്.കെ.മാണി എം.പി, മാണി.സി.കാപ്പൻ എംഎൽഎ എന്നിവർ പങ്കെടുത്തു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

13 കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം സെപ്റ്റംബർ വരെ നീട്ടി

അയർലണ്ടിൽ നിലവിലുള്ള രാജ്യവ്യാപക ഹോസ്‌പൈപ്പ് ഉപയോഗ നിരോധനം 13 കൗണ്ടികളിൽ സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി Uisce Éireann അറിയിച്ചു.…

2 hours ago

പഠനശേഷം സ്ഥിരജോലി; വിദ്യാർത്ഥികളെ തേടി അയർലൻഡിൽ വമ്പൻ അവസരം!

വിദേശത്ത് തൊഴിൽ തേടുന്ന പരിചയസമ്പന്നരായ ബസ് ഡ്രൈവർമാർക്ക് മികച്ച അവസരവുമായി Vista Career Solutions. നിങ്ങൾ കാറ്റഗറി ബി ഡ്രൈവിംഗ്…

4 hours ago

പുതിയ ജില്ല; മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി

ഇടുക്കി: കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അത്തരമൊരു സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴ പരിഗണിക്കും. സർക്കാർ…

1 day ago

ഒറ്റദിവസം കൊണ്ട് 114 H1N1 കേസുകൾ; ഡൽഹിയിൽ ജാഗ്രത

ഡൽഹി: എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര…

2 days ago

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്-ഡിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തു വിട്ടു.

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…

2 days ago

ട്രെൻഡാണ് ‘High Onam’.!

ഓണാഘോഷത്തിന്റെ ആവേശവും ആരവവും കോർത്തിണക്കിയ പുതിയ ആൽബം ഗാനം ‘ഹൈ ഓണം’ ഇപ്പോൾ ട്രെൻഡിംഗ് ആയി മാറിക്കഴിഞ്ഞു. പ്രേക്ഷകരുടെ മനം…

2 days ago