International

ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’

സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും വലിയൊരു നേട്ടം സ്വന്തമാക്കി എലോൺ മസ്ക്. കമ്പനി ഫയലിങ്ങുകളും ഫോർബ്സ് കണക്കുകളും അടിസ്ഥാനമാക്കി റോയിട്ടേഴ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, മസ്കിന്റെ ആകെ ആസ്തി 1.1 ട്രില്യൺ ഡോളർ (ഏകദേശം 91.85 ലക്ഷം കോടി ഇന്ത്യൻ രൂപ) കടന്നു. ഇതോടെ ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക ‘ട്രില്യണയർ’ ആയി മസ്ക് മാറി. എന്നാൽ, ലോകം മുഴുവൻ ഈ വമ്പൻ നേട്ടം ആഘോഷിക്കുമ്പോഴും, ഭാവിയിൽ പണത്തിന് ഒട്ടും വിലയുണ്ടാകില്ലെന്ന വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മസ്ക്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

2026ലെ അബൻഡൻസ് സമ്മിറ്റിൽ പീറ്റർ ഡയമണ്ട്സുമായി മസ്ക് നടത്തിയ സംഭാഷണത്തിന്റെ വിഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടുകളും നിയന്ത്രിക്കുന്ന ഒരു ഭാവി ലോകത്ത് പരമ്പരാഗതമായ ജോലി, വരുമാനം, പണം എന്നിവയുടെ സങ്കൽപ്പങ്ങൾ പൂർണമായും മാറുമെന്ന് മസ്ക് വ്യക്തമാക്കുന്നു.’ഭാവിയിൽ നമ്മൾ ‘യൂനിവേഴ്സൽ ഹൈ ഇൻകം’ സംവിധാനത്തിലേക്ക് മാറും. അടിസ്ഥാനപരമായി നമ്മൾ ആളുകൾക്ക് പണം ചുമ്മാ അച്ചടിച്ച് നൽകേണ്ടി വരും.

എ.ഐയും റോബോട്ടുകളും ചേർന്ന് മനുഷ്യർക്ക് ആവശ്യമായതിലും കൂടുതൽ സാധനങ്ങളും സേവനങ്ങളും നിർമിച്ചു നൽകും. അതുകൊണ്ടുതന്നെ ഭാവിയിൽ ഒരു ഘട്ടത്തിൽ പണത്തിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെടും,’ മസ്ക് പറഞ്ഞു. ഇതിന് മറുപടിയായി, ‘അപ്പോൾ നിങ്ങൾ ഒരു മൾട്ടി-ട്രില്യണയർ ആകുന്ന അതേ സമയത്ത് തന്നെ പണത്തിന്റെ മൂല്യം ഇല്ലാതാകുകയാണോ?’ എന്ന് പീറ്റർ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ, ‘അതെ, ഏതാണ്ട് അങ്ങനെ തന്നെ!’ എന്നായിരുന്നു മസ്കിന്റെ മറുപടി.

എ.ഐ സാങ്കേതികവിദ്യ ലോകത്ത് വൻതോതിലുള്ള വിഭവസമൃദ്ധി കൊണ്ടുവരുമെന്നാണ് മസ്കിന്റെ വിപരീത ചിന്ത. മെഷീനുകൾ വളരെ കുറഞ്ഞ ചിലവിൽ ഉത്പാദനം നടത്തുന്നതോടെ ഇന്ന് സാധാരണക്കാർക്ക് വലിയ ചിലവ് വരുന്ന ആരോഗ്യ സംരക്ഷണം, ഭവന നിർമാണം, ഭക്ഷണം, മറ്റ് സേവനങ്ങൾ എന്നിവയെല്ലാം വളരെ എളുപ്പത്തിലും കുറഞ്ഞ ചിലവിലും എല്ലാവർക്കും ലഭ്യമാകും. ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസ് പോലുള്ള പദ്ധതികൾ ഇതിന് ആക്കം കൂട്ടും. മനുഷ്യർക്ക് ജീവിക്കാൻ കുറഞ്ഞ വരുമാനം നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കുന്ന ‘യൂനിവേഴ്സൽ ഹൈ ഇൻകം’ നൽകാൻ സമൂഹങ്ങൾക്ക് സാധിക്കുമെന്ന് മസ്ക് കരുതുന്നു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

16 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

21 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

22 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

23 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

2 days ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

2 days ago