കാലിഫോർണിയ: കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ.. 2021 ഫെബ്രുവരിയിൽ ഫ്രെസ്‌നോയിൽ വച്ചുണ്ടായ ഒരു കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാനാണ് മൂന്ന് കുട്ടികളുടെ അമ്മയായ ജൂലിയാന റാമോസ് (26) തന്റെ വാഹനം നിർത്തിയത്. എന്നാൽ, ഈ സമയം അവിടെയെത്തിയ പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനായ ഡോ. ജെയിംസ് കൊമാസി തന്റെ എസ്‌യുവി ജൂലിയാനയുടെ മേൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിറ്റേറ്റ ഉടൻ തന്നെ ജൂലിയാന സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
അപകടത്തിന് ശേഷം വണ്ടിയിൽ നിന്നിറങ്ങി നോക്കിയ ഡോക്ടർ, പിന്നീട് പോലീസിനെ അറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് കാറുമായി കടന്നുകളയുകയായിരുന്നു.
വർഷങ്ങൾ നീണ്ട കോടതി നടപടികൾക്കൊടുവിൽ, മനഃപൂർവമല്ലാത്ത നരഹത്യക്കും അപകടമുണ്ടാക്കി നിർത്താതെ പോയതിനും ഡോ. ജെയിംസ് കൊമാസി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ പ്രതിക്ക് വെറും 8 മാസം തടവും പ്രൊബേഷനും മാത്രമാണ് കോടതി ശിക്ഷയായി വിധിച്ചത്.
പ്രതിയുടെ പ്രായവും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത പശ്ചാത്തലവും കണക്കിലെടുത്താണ് ശിക്ഷ ചുരുക്കിയതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഒരു ഡോക്ടറായിട്ടുപോലും അപകടത്തിൽപ്പെട്ടയാളെ റോഡിലിട്ട് കടന്നുകളഞ്ഞ പ്രതിക്ക് നൽകിയ ഈ ലഘുവായ ശിക്ഷയ്ക്കെതിരെ ജൂലിയാനയുടെ കുടുംബം കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി.
വാർത്ത – പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…